scorecardresearch

സെറ്റ് ഓൺലൈൻ റജിസ്‌ട്രേഷനുള്ള സമയം നീട്ടി

നേരത്തെ ഏപ്രിൽ 25ന് വൈകിട്ട് 5 വരെ ആയിരുന്നു ഓൺലൈൻ റജിസ്ട്രേഷൻ നടത്താനുള്ള സമയപരിധി

നേരത്തെ ഏപ്രിൽ 25ന് വൈകിട്ട് 5 വരെ ആയിരുന്നു ഓൺലൈൻ റജിസ്ട്രേഷൻ നടത്താനുള്ള സമയപരിധി

author-image
Education Desk
New Update
keam 2023, keam 2023 results, cee.kerala.gov.in

KEAM 2023 Check Results at cee.kerala.gov.in

തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ റജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടി. മേയ് 5നു വൈകിട്ട് അഞ്ചു വരെയാണ് നീട്ടിയത്.

Advertisment

നേരത്തെ ഏപ്രിൽ 25ന് വൈകിട്ട് 5 വരെ ആയിരുന്നു ഓൺലൈൻ റജിസ്ട്രേഷൻ നടത്താനുള്ള സമയപരിധി. 14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയിലാണ് ടെസ്റ്റ് നടത്തുക. സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ‘ലാൽ ബഹാദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് & ടെക്നോളജി’യാണു പരീക്ഷ നടത്തുന്നത്.

www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 1000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയാണ്. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

Advertisment
Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: