ന്യൂഡൽഹി: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര, ഗവേഷക വിദ്യാർഥികളിൽനിന്ന് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് വാണിജ്യ മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി). ഇന്ത്യാ ഗവൺമെന്റിന്റെ പ്രവർത്തന രീതി മനസിലാക്കാനാണ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്റേൺഷിപ്പിന് വർഷം മുഴുവൻ അവസരമുണ്ടായിരിക്കും. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരു സമയം 20 ഇന്റേണുകളെ മാത്രമേ തിരഞ്ഞെടുക്കൂ.
യോഗ്യത
എൻജിനീയറിങ്, മാനേജ്മെന്റ്, നിയമം, സാമ്പത്തിക ശാസ്ത്രം, ഫിനാൻസ്, കമ്പ്യൂട്ടേഴ്സ് ആൻഡ് ലൈബ്രറി മാനേജ്മെന്റ് കോഴ്സുകൾ ചെയ്ത വിദ്യാർഥികൾക്ക് മാത്രമേ ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ കഴിയൂ. മറ്റു കോഴ്സുകൾ പഠിച്ച വിദ്യാർഥികൾക്കും അപേക്ഷിക്കാൻ കഴിയും. എന്നാൽ, അവരെ ചില നിബന്ധനകൾക്ക് അടിസ്ഥാനത്തിലാവും പരിഗണിക്കുക.
കാലാവധി
ഇന്റേൺഷിപ്പ് കുറഞ്ഞത് ഒരു മാസവും പരമാവധി മൂന്ന് മാസവും ആയിരിക്കും.
സ്റ്റൈപ്പൻഡ്
ഇന്റേണുകൾക്ക് പ്രതിമാസം 10,000 രൂപ നൽകും.
അപേക്ഷിക്കേണ്ട വിധം
dpiit.gov.in/internship/internship-scheme.php എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.