/indian-express-malayalam/media/media_files/mn6e7ESEUfJKHU8GkjBg.jpg)
Credit: Freepik
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പുതുക്കിയ പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂൺ 5 മുതൽ 9 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ ആയിരിക്കും. എൻജിനീയറിങ് കോഴ്സിലേക്ക് പ്രവേശന പരീക്ഷയ്ക്കുള്ള വിദ്യാർത്ഥികൾ രാവിലെ 11.30 ന് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂൺ 10 ന് ഉച്ചയ്ക്ക് 3.30 മുതൽ വൈകിട്ട് 5 വരെയായിരിക്കും. ഫാർമസി പരീക്ഷയ്ക്ക് മാത്രമുള്ള വിദ്യാർത്ഥികൾ ജൂൺ 10 ന് ഉച്ചയ്ക്ക് 1 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. കാൻഡിഡേറ്റ് പോർട്ടലിൽനിന്ന് പുതുക്കിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.Kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
Read More
- എംബിഎ കെ-മാറ്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു
- കീം 2024: അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി, ഡൗൺലോഡ് ചെയ്യാം
- ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ, അപേക്ഷ ക്ഷണിച്ചു
- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോ? കംപ്യൂട്ടർ കോഴ്സിന് അപേക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us