/indian-express-malayalam/media/media_files/uploads/2017/02/Computer.jpg)
18 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
തിരുവനന്തപുരം: നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയുടെ കീഴിൽ ഒരു വർഷം നിണ്ടുനിൽക്കുന്ന കംപ്യൂട്ടർ ഒ ലെവൽ കോഴ്സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സ്, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്, സൈബർ സെക്യൂരിറ്റി വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ്, സ്പെഷ്യൽ കോച്ചിങ് സ്‌കീം എന്നീ സൗജന്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പങ്കെടുക്കാൻ താത്പര്യമുള്ളതും, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ (2021-22, 2022-23, 2023-24) എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. 18 നും 30 നും ഇടയിൽ പ്രായവും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിനു താഴെയുമുള്ള പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ടവരായിരിക്കണം. താത്പര്യമുള്ളവർ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മേയ് 30ന് മുമ്പ് ഹാജരാകണം.
Read More
- കീം: ഫാർമസി പ്രവേശനം, പുതുക്കിയ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു
- സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്
- ഡ്രോണ്‍ സാങ്കേതിക വിദ്യ; സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
- ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം, അപേക്ഷ ക്ഷണിച്ചു
- യുകെയില്‍ ഡോക്ടർ, സൈക്യാട്രിസ്റ്റ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.