/indian-express-malayalam/media/media_files/uploads/2020/09/Kerala-Plus-one-admission-amp.jpg)
Plus One Admission Second allotment date: തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പട്ടിക ഓഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തിയതികളിലാണ് പ്രവേശന നടപടികള്‍.
ഓഗസ്റ്റ് 16നു രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്ന വിധമാണ് അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിക്കുന്നത്. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍നിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ പറയുന്ന സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ഹാജരാകണം. ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വേണം എത്താന്‍.
വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ സ്‌കൂളില്‍നിന്നു പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണ്. ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററില്‍ പറഞ്ഞിരിക്കുന്ന ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്കു താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
അലോട്ടമെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചവരെല്ലാം രക്ഷിതാക്കള്‍ക്കൊപ്പം 17നു വൈകിട്ട് അഞ്ചിനു മുന്‍പ് പ്രവേശനത്തിനു ഹാജരാവണം.
രണ്ടാം അലോട്ട്‌മെന്റിനൊപ്പം സ്‌പോര്‍ട്‌സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം, കമ്യൂണിറ്റി ക്വാട്ട പ്രവേശനം എന്നിവയും നടക്കും. അതിനാല്‍ വിവിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കണം. പ്രവേശന നടപടികള്‍ ഒരേ സമയം നടക്കുന്നതിനാല്‍ ക്വാട്ട മാറിയുള്ള പ്രവേശനം സാധിക്കില്ല.
ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കു മൂന്നാമത്തെ അലോട്ട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാവുന്നതാണ്. മുഖ്യ ഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്റിനു പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ നല്‍കാം.
മുഖ്യ ഘട്ടത്തില്‍ അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കു സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക്ു പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കാം. മുഖ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഈ അവസരത്തില്‍ തെറ്റുതിരുത്തി അപേക്ഷ നല്‍കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us