University Announcements 12 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ്
ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. രണ്ടാം ഘട്ടത്തില്‍ പുതുതായി അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷന്‍ ഫീസ് അടച്ചവര്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും അലോട്ട്‌മെന്റ് ലഭിച്ചാല്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്‌ക്കേണ്ടതില്ല.
അലോട്ട്‌മെന്റ് ലഭിച്ച് ഓണ്‍ലൈനായി ഫീസ് അടച്ച അപേക്ഷകര്‍ അവരവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത ശേഷം അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷന്‍ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരായി താല്‍ക്കാലിക/സ്ഥിരമായ അഡ്മിഷന്‍ എടുക്കാവുന്നതാണ്. (വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍).
ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) 13 ന് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ചശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കാനും പ്രൊഫെലില്‍ മാറ്റം വരുത്താനും 16 ന് വൈകിട്ട് അഞ്ചുവരെ കഴിയും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.
ബി എ മ്യൂസിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്
ഒന്നാം വര്‍ഷ ബി.എ മ്യൂസിക് പ്രവേശനത്തിനുളള അഭിരുചി പരീക്ഷ 2022 ആഗസ്റ്റ് 22 ന് ആരംഭിക്കുന്നതാണ്. വിശദമായ ഷെഡ്യൂളിന് വെബ്‌സൈറ്റ് (http://admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.
ബി പി എ കോഴ്‌സ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്
ശീ സ്വാതി തിരുനാള്‍ ഗവ. മ്യൂസിക് കോളജിലേക്ക് ഒന്നാം വര്‍ഷ ബി.പി.എ. കോഴ്‌സിലേക്കുളള പ്രവേശനത്തിനുളള അഭിരുചി പരീക്ഷ 2022 ഓഗസ്റ്റ് 17 ന് ആരംഭിക്കും. വിശദമായ ഷെഡ്യൂളിന് വെബ്‌സൈറ്റ് (http://admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.
എംകോം കോഴ്‌സ്
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ശ്രീകാര്യം ഗ്രിഗോറിയന്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നീ കോളേജുകളില്‍ എം.കോം. കോഴ്‌സ് കൂടി ഉള്‍പ്പെടുത്തി.
പരീക്ഷാഫലം
2021 ഡിസംബരില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്‍ഡള ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്), ബി.എ. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ. മലയാളം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (332) (റെഗുലര്‍ – 2020 അഡ്മിഷന്, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017, 2016, 2015 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.ബി.എ. (195) (റെഗുലര്‍ – 2020 അഡ്മിഷന്, ഇംപ്രൂവ്മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2015 മുതല്‍ 2018 വരെയുളള അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജൂലൈയില്‍ നടത്തിയ ഡിപ്ലോമ ഇന്‍ ജര്‍മ്മന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ജര്‍മ്മന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.ബി.എ. ലോജിസ്റ്റിക്‌സ് (196) (റെഗുലര്‍ – 2020 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ജനുവരിയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി.പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
പ്രാക്റ്റിക്കല്‍
2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ്. 2 (യ) ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (320) (റെഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018, 2019, 2020 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014, 2015, 2016 അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 22 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ. (വയലിന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ ആഗസ്റ്റ് 23 മുതല്‍ തിരുവനന്തപുരം ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളജില്‍ രാവിലെ 10 മുതല്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
ഓഗസ്റ്റ് 25 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബി.എ./ബി.എസ്‌സി./ബി.കോം. (ആന്വല്‍ സ്‌കീം) ഒന്നും രണ്ടും വര്‍ഷ പാര്‍ട്ട് ഒന്ന്, രണ്ട് (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഓഗസ്റ്റ് 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ (2020 സ്‌കീം – 2021 അഡ്മിഷന്‍) (ഫുള്‍ടൈം (യു.ഐ.എം.ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം), സപ്ലിമെന്ററി (2020 സ്‌കീം – 2020 അഡ്മിഷന്‍, 2018 സ്‌കീം – 2018 & 2019 അഡ്മിഷന്‍) (ഫുള്‍ടൈം (യു.ഐ.എം. ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം/ഈവനിംഗ് – റെഗുലര്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫീസ്
സെപ്റ്റംബര്‍ 15 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഓഗസ്റ്റ് 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ. (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ന്യൂജനറേഷന്‍ കോഴ്‌സുകളുടെ പരീക്ഷകള്‍ക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 28 വരെയും ഹെരാ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. സര്‍വകലാശാലയുടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക രജിസ്‌ട്രേഷനു പരിഗണിക്കുന്നതല്ല.
സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ – 2020 അഡ്മിഷന്, 2020 സ്‌കീം) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ 17 ന് ആരംഭിക്കും. പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ/എം.എ.എച്ച്.ആര്‍.എം./എം.പി.എ./എം.ടി.എ., സെപ്റ്റംബര്‍ 2022 (മേഴ്‌സിചാന്‍സ് – 2010 അഡ്മിഷന്‍ മുതല്‍ 2017 അഡ്മിഷന്‍ വരെ) പരീക്ഷകള്‍ക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സെപ്റ്റംബറില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.ബി.എ. ബി.സി.എ. എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (മേഴ്‌സിചാന്‍സ് – 2012, 2011 & 2010 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ മൂന്നു വരെയും 150 രൂപ പിഴയോടെ അഞ്ചു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഓണ്‍ലൈന്‍ ക്ലാസ്
വിദൂരവിദ്യാഭ്യാസവിഭാഗം നാലാം സെമസ്റ്റര്‍ (2020) ബിരുദ ക്ലാസുകള്‍ 16 മുതല്‍ ഓണ്‍ലൈനായി നടത്തും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പരീക്ഷാ കേന്ദ്രം
ഓഗസ്റ്റ് 19 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയ്ക്ക് പത്തനംതിട്ട ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ അടൂര്‍ സെന്റ്.സിറിള്‍സ് കോളേജിലും, ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ആലപ്പുഴ എസ്.ഡി.കോളേജിലും, കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം ശ്രീനാരായണഗുരു കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച റെഗുലര്‍ (2020 അഡ്മിഷന്‍) വിദ്യാര്‍ത്ഥികള്‍ കേശവദാസപുരം എം.ജി.കോളേജിലും, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി (2019, 2018 & 2017 അഡ്മിഷന്‍) വിദ്യാര്‍ത്ഥികള്‍ തോന്നയ്ക്കല്‍ ശ്രീ.സത്യസായി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാള്‍ടിക്കറ്റുകള്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
ബിരുദ / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ഏകജാലകം
മഹാത്മാഗാന്ധി സര്‍വകലാശാല ബിരുദ/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകകളുടെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ 19 ന് വൈകിട്ട് നാല് മണിക്ക് മുന്‍പായി പ്രവേശനം നേടണം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശം ആഗ്രഹിക്കുന്നവരും കോളേജുകളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതും താത്കാലിക പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പ്രവേശനം നേടാവുന്നതുമാണ്.
പ്രവേശനം നേടുന്നവരെല്ലാം തന്നെ പ്രവേശനം ലഭിച്ചു എന്നതിന്റെ തെളിവായി ‘കണ്‍ഫര്‍മേഷന്‍ സ്ലിപ്’ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. ‘കണ്‍ഫര്‍മേഷന്‍ സ്ലിപ്’ ഇല്ലാത്തവരുടെ പരാതികള്‍ പരിഗണിക്കുന്നതല്ല. കോളേജുകള്‍ സ്ഥിര /താത്കാലിക പ്രവേശനമെടുത്തവരെ പ്രവേശിപ്പിച്ചു എന്നത് കൃത്യമായി വെരിഫൈ ചെയ്യണം.
സീറ്റൊഴിവ്
ഇന്റര്‍സ്‌കൂള്‍ സെന്ററായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സില്‍ (ഐ.എം.പി. എസ്.എസ്.) അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് എം.എ (2022-2027) എസ്.സി. സംവരണ വിഭാഗത്തില്‍ രണ്ടു സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി. വിഭാഗം വിദ്യാര്‍ത്ഥിയുടെ അഭാവത്തില്‍ എസ്.ടി. വിഭാഗം വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതാണ്. പ്ലസ്ടു യോഗ്യതയുള്ള അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 19ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് വകുപ്പ്് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2731445 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
മാറ്റിവച്ച പ്രാക്ടിക്കല്‍ പരീക്ഷ
ജൂണില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ പരീക്ഷയുടെ മാറ്റി വെച്ച പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 20 മുതല്‍ മാറമ്പള്ളി എം.ഇ.എസ്. കോളജില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈം ടേബിള്‍
19 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (20142016 അഡ്മിഷന്‍ – റീ-അപ്പിയറന്‍സ് / 2013 അഡ്മിഷന്‍ – മെഴ്സി ചാന്‍സ്), സൈബര്‍ ഫോറന്‍സിക് (2014-2018 അഡ്മിഷന്‍-റീ-അപ്പിയറന്‍സ്) പരീക്ഷയോടൊപ്പം കൂടുതല്‍ പേപ്പര്‍ ഉള്‍പ്പെടുത്തി ടൈം ടേബിള്‍ പുന:ക്രമീകരിച്ചു. വിശദിവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫീസ്
26 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (2021 അഡ്മിഷന്‍ – റെഗുലര്‍ / 2020, 2019 അഡ്മിഷനുകള്‍ – സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ക്ക് പിഴയില്ലാതെ 16 വരെയും പിഴയോടു കൂടി 17 നും സൂപ്പര്‍ഫൈനോടു കൂടി 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ്് മാനേജ്മെന്റ് (സി.എസ്.എസ്. – 2021 അഡ്മിഷന്‍ – റഗുലര്‍ / 2020 അഡ്മിഷന്‍ – ഇംപ്രൂവ്മെന്റ് / 2020, 2019 അഡ്മിഷന്‍ – സപ്ലിമെന്ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ കാലടി ശ്രീ ശങ്കരാ കോളേജില്‍ 17 ന് നടത്തും. വിശദവിവരങ്ങള്‍ വെബ്്സൈറ്റില്‍.
ജൂലൈ / ആഗസ്റ്റ് മാസങ്ങളില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.സി.എ. (റഗുലര്‍ / സപ്ലിമെന്ററി / മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ അതത് കോളജുകളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.എസ്.സി. സൈക്കോളജി (2013-2016 അഡ്മിഷന്‍) ജൂണ്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 16ന് നടത്തും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി (സി.എസ്.എസ്. – 2021 അഡ്മിഷന്‍ – റഗുലര്‍ / 2020 അഡ്മിഷന്‍ – ഇംപ്രൂവ്മെന്റ് / 2020, 2019 അഡ്മിഷന്‍ – സപ്ലിമെന്ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17 മുതല്‍ 23 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഇന്റഗ്രേറ്റഡ് എം.എ., എം.എസ് സി. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
എം.എ., എം എസ്‌സി. പഠന വകുപ്പുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, അറബിക്, എക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. യു.ജി.സി. മാനദണ്ഡപ്രകാരമാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ (ipmads@uoc.ac.in) എന്ന ഇ-മെയിലില്‍ അയച്ച ശേഷം പ്രസ്തുത രേഖകള്‍ സഹിതം 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം.
അഫ്സലുല്‍ ഉലമ ഗ്രേഡ് കാര്‍ഡ്
രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡും ഒന്നാം വര്‍ഷ പരീക്ഷക്ക് വേണ്ടി സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍നിന്നു കൈപ്പറ്റണം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കോവിഡ് പ്രത്യേക പരീക്ഷ
ബി.വോക്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് പ്രത്യേക പരീക്ഷ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കൊപ്പം നടക്കും.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26, 29, 30 തീയതികളില്‍ നടക്കും.
നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്സ് ജൂലൈ 2022 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 26-ന് തുടങ്ങും. പി.ആര്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.കോം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സെപ്്റ്റംബര്‍ അഞ്ചിനു മുന്‍പ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.