scorecardresearch

2024-25 സെഷനിൽ എഐ കോഴ്സുകൾ തിരഞ്ഞെടുത്തത് 8 ലക്ഷത്തിലധികം സിബിഎസ്ഇ വിദ്യാർത്ഥികൾ

2019-ലാണ് ബോർഡ് അഫിലിയേറ്റഡ് സ്‌കൂളുകളിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' കോഴ്സ് അവതരിപ്പിച്ചത്

2019-ലാണ് ബോർഡ് അഫിലിയേറ്റഡ് സ്‌കൂളുകളിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' കോഴ്സ് അവതരിപ്പിച്ചത്

author-image
Education Desk
New Update
education

എഐ ചിത്രം

ന്യൂഡൽഹി: 2024-25 ലെ അക്കാദമിക് സെഷനിൽ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനിലെ (സിബിഎസ്ഇ) ഏകദേശം എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ 2019 ൽ ബോർഡ് അവതരിപ്പിച്ച എഐ കോഴ്‌സുകൾ തിരഞ്ഞെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട കോഴ്‌സിനെ കുറിച്ച് ഗുജറാത്ത് എംപി രാജേഷ്ഭായ് ചുദാസമയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സഹമന്ത്രി ജയന്ത് ചൗധരി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. 

Advertisment

2024-25 സെഷനിൽ ഏകദേശം 4,538 സ്‌കൂളുകളിൽ നിന്നുള്ള 7,90,999 വിദ്യാർത്ഥികൾ സെക്കൻഡറി തലത്തിൽ എഐ തിരഞ്ഞെടുത്തു. 944 സ്‌കൂളുകളിൽ നിന്നായി ഏകദേശം 50,343 വിദ്യാർത്ഥികൾ സീനിയർ സെക്കൻഡറി തലത്തിൽ എഐ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2019-ലാണ് ബോർഡ് അഫിലിയേറ്റഡ് സ്‌കൂളുകളിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' കോഴ്സ് അവതരിപ്പിച്ചത്. എട്ടാം ക്ലാസിൽ 15 മണിക്കൂർ മോഡ്യൂളായും 9 മുതൽ 12 വരെ ക്ലാസുകളിൽ നൈപുണ്യ വിഷയമായും വിദ്യാർത്ഥികൾക്ക് കോഴ്‌സ് പഠിക്കാം.

Read More

Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: