/indian-express-malayalam/media/media_files/uploads/2020/01/answer-key.jpg)
NTA JEE Main January 2020 Answer Key: ജോയിന്റ് എൻട്രൻസ് എക്സാമിനേഷ(ജെഇഇ മെയിൻ 2020)ന്റെ ഉത്തര സൂചിക നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. ntajeemain.nic.in എന്ന വെബ്സൈറ്റിൽനിന്നും പരീക്ഷാർഥികൾക്ക് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. ഉത്തര സൂചികയെ ചോദ്യം ചെയ്യാനുളള അവകാശം പരീക്ഷാർഥികൾക്കുണ്ട്. ഇതിനുളള ഓൺലൈൻ പേജ് ഒരാഴ്ചയോളം തുറന്നിരിക്കും.
ഉത്തര സൂചികയിന്മേല്‍ പരാതിയുണ്ടെങ്കില്‍, ഓരോ ചോദ്യത്തിനും 1000 രൂപ ഫീസ് അടയ്ക്കണം. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്ക്കാം. പരീക്ഷാർഥികൾ പരാതി ഉന്നയിച്ച ചോദ്യങ്ങൾ പരിശോധിച്ചശേഷമായിരിക്കും അവസാന ഉത്തര സൂചിക എൻടിഎ പ്രസിദ്ധീകരിക്കുക.
Read Also: ഐഎച്ച്ആര്‍ഡി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഉത്തര സൂചിക ഡൗൺലോഡ് ചെയ്യേണ്ട വിധം
Step 1: ഔദ്യോഗിക വെബ്സൈറ്റായ ntajeemain.nic.in കാണുക
Step 2: ‘download answer key’ ലിങ്ക് ക്ലിക് ചെയ്യുക
Step 3: രജിസ്റ്റർ നമ്പർ, റോൾ നമ്പർ അല്ലെങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്റർ ചെയ്യുക
Step 4: ഉത്തര സൂചിക സ്ക്രീനിൽ തെളിയും
Step 5: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
ദേശീയതലസ്ഥാപനങ്ങളിലെ എൻജിനീയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായുളള പരീക്ഷയാണ് ജെഇഇ. ജനുവരി 9ന് നടന്ന പരീക്ഷയ്ക്കായി 11 ലക്ഷം പേരാണ് അപേക്ഷിച്ചത്. രാവിലെയും ഉച്ചയ്ക്കുശേഷവുമായി രണ്ടു ഘട്ടമായിട്ടായിരുന്നു പരീക്ഷ. രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമായിരുന്നു പരീക്ഷ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.