കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ ഇനി പറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ഡിസിഎഫ്എ) (1 സെമസ്റ്റര്‍) യോഗ്യത പ്ലസ് ടു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എൻജിനീയറിങ് (എഡിബിഎംഇ) (1 സെമസ്റ്റര്‍) ഇലക്ട്രോണിക്‌സ് / അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ പാസ്സ്. അപേക്ഷ ജനുവരി 22 വരെ സ്വീകരിക്കും.
അപേക്ഷാഫാറവും വിശദവിവരവും ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റായ (www.ihrd.ac.in) ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്‌സി/ എസ്ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) നിയമാനുസൃത ജിഎസ്‌റ്റിപുറമെ) ഡിഡി സഹിതം ജനുവരി 22 നു മുമ്പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
ICAI CA final results 2019: സിഎ ഫൈനൽ പരീക്ഷാ ഫലം ജനുവരിയിൽ, ഇ-മെയിൽ, എസ്എംഎസ് വഴി അറിയാം
ഗവ. ഐടിഐയില്‍ ഒഴിവ്
കൊച്ചി: കുഴല്‍മന്ദം ഗവ. ഐടിഐയില്‍ പ്ലെയ്‌സ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ നടത്തികൊണ്ടിരിക്കുന്ന പ്രാക്ടിക്കല്‍ ഓറിയന്റഡ് കോഴ്‌സായ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ ജനുവരി 15-ന് ആരംഭിക്കുന്ന ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐടിഐയുമായി ബന്ധപ്പെടാം. ഫോണ്‍ 9061899611.