/indian-express-malayalam/media/media_files/uploads/2020/03/entrance-exam.jpg)
ഐസിഎആര്‍ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്രെ (ഐസിഎആര്‍) കീഴിലുള്ള കാര്‍ഷിക സര്‍വകലാശാലകളിലെ യുജി, പിജി, പിഎച്ച്ഡി പ്രവേശനത്തിനുള്ള ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയാണിത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യാണ് പരീക്ഷ നടത്തുന്നത്. nta.ac.in, ntaicar.nic.in എന്നീ വെബ്സൈറ്റുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 31.
ജൂൺ 1 നാണ് എൻട്രൻസ് പരീക്ഷ. ജൂൺ 15 ന് ഫലം പ്രസിദ്ധീകരിക്കും. യുജി, പിജി, ജൂനിയർ റിസർച്ച് ഫെല്ലോ, സീനിയർ റിസർച്ച് ഫെല്ലോ എന്നിവയിലേക്കുളള പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് കൗൺസിലിങ് സെഷനിൽ പങ്കെടുക്കാം.
Read Also: ഇഗ്നോ: പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം
NTA ICAR AIEEA 2020: അപേക്ഷിക്കേണ്ട വിധം
Step 1: ntaicar.nic.in വെബ്സൈറ്റ് കാണുക
Step 2: ആപ്ലിക്കേഷൻ ഫോം ബട്ടണിൽ ക്ലിക്ക് ചെയ്യുക
Step 3: new registration ൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക
Step 4: ഫോം പൂരിപ്പിച്ച ശേഷം ഫൊട്ടോ അപ്‌ലോഡ് ചെയ്യുക
Step 5: ഫീസ് അടയ്ക്കുക
NTA ICAR AIEEA 2020: ഫീസ്
യുജി കോഴ്സുകൾക്ക് 700 രൂപയും പിജി കോഴ്സുകൾക്ക് 1000 രൂപയുമാണ് ഫീസ്. ജെആർഎഫ്/എസ്ആർഎഫ് എന്നിവയ്ക്ക് 1700 രൂപയാണ് ഫീസ്. പിന്നാക്ക വിഭാഗക്കാർക്ക് 350, 500, 850 എന്നിങ്ങനെയാണ് ഫീസ്.
NTA ICAR AIEEA 2020: പരീക്ഷാ രീതി
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. യുജി, പിജി കോഴ്സുകൾക്ക് രണ്ടര മണിക്കൂറും ജെആർഎഫ്/എസ്ആർഎഫ് എന്നിവയ്ക്ക് 3 മണിക്കൂറുമാണ് സമയം. യുജി പരീക്ഷയ്ക്ക് 150 ചോദ്യങ്ങളും പിജി പരീക്ഷയ്ക്ക് 160 ചോദ്യങ്ങളും ഉണ്ടാവും. ജെആർഎഫ്/എസ്ആർഎഫ് പരീക്ഷയ്ക്ക് 200 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ശരിയുത്തരത്തിനും 4 മാർക്ക് വീതം ലഭിക്കും. തെറ്റുത്തരത്തിന് ഒരു മാർക്ക് നഷ്ടമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.