ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2020 സെഷനിലെ പിഎച്ച്ഡി പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in വഴി താൽപര്യമുളളവർക്ക് അപേക്ഷിക്കാം. മാർച്ച് 23 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി.

പിഎച്ച്ഡി പ്രോഗ്രാമിലേക്കുളള എൻട്രൻസ് പരീക്ഷ ഏപ്രിൽ 29 ന് നടക്കും. മേയ് രണ്ടാം വാരം പരീക്ഷാ ഫലം പുറത്തുവന്നേക്കും. എൻട്രൻസ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുക.

Read Also: യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

Step 1: ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് കാണുക
Step 2: ഹോം പേജിലം ‘Online registration for PhD and OPENMAT (MBA) Entrance-Examination -JULY 2020’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Step 3: എൻടിഎ വെബ്സൈറ്റിലേക്ക് എത്തും.
Step 4: എൻടിഎ വെബ്സൈറ്റിലെ ‘Application process for IGNOU PhD 2020’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 5: റജിസ്റ്റർ ചെയ്തശേഷം ഫോം പൂരിപ്പിക്കുക
Step 6: അതിനുശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുളള യോഗ്യത. 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/മറ്റു പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് 800 രൂപയാണ് ഫീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook