scorecardresearch

NIOS 10th,12th results 2021: എൻഐഓഎസ് 10, 12 ക്ലാസ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ ഫലമറിയാം?

പത്താം ക്ലാസ് പരീക്ഷ എഴുതിയ 1,07,745 പേരും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 1,69,748 പേരുമാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്.

പത്താം ക്ലാസ് പരീക്ഷ എഴുതിയ 1,07,745 പേരും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 1,69,748 പേരുമാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്.

author-image
Education Desk
New Update
പ്ലസ് വൺ മൂന്നാം അലോട്മെന്റ്; പ്രവേശനം ഓഗസ്റ്റ് 25 വരെ നീട്ടി

ഫയൽ ചിത്രം

NIOS 10th,12th June results 2021: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (എൻഐഓഎസ്) പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതു പരീക്ഷകളുടെ ഫലം ഇന്ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് nios.ac.in, results.nios.ac.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം.

Advertisment

പത്താം ക്ലാസ് പരീക്ഷ എഴുതിയ 1,07,745 പേരും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 1,69,748 പേരുമാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്.

NIOS Class 10, 12 results 2021: How to check via website - എൻഐഓഎസ് ക്ലാസ് 10, 12 ഫലങ്ങൾ വെബ്സൈറ്റ് വഴി എങ്ങനെ പരിശോധിക്കാം

സ്റ്റെപ് 1: nios.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

സ്റ്റെപ് 2: ഹോംപേജിൽ, ‘പരീക്ഷ / ഫലം’ എന്നതിൽ ക്ലിക്കു ചെയ്യുക

സ്റ്റെപ് 3: നിങ്ങളെ ഒരു പുതിയ പേജിലേക്ക് കൊണ്ടുപോകും

സ്റ്റെപ് 4: ‘പൊതു പരീക്ഷാ ഫലം ജൂൺ 2021’ എന്നതിൽ ക്ലിക്കുചെയ്യുക

സ്റ്റെപ് 5: രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

സ്റ്റെപ് 6: ഫലങ്ങൾ സ്ക്രീനിൽ ദൃശ്യമാകും

സ്റ്റെപ് 7: ഫലം ഡൗൺ‌ലോഡു ചെയ്യുക, പിന്നീട് നോക്കാൻ പ്രിന്റ് എടുക്കുക

Advertisment

ജയിച്ച വിദ്യാർത്ഥികളുടെ മാർക്ക് സ്റ്റേറ്റ്മെന്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ എന്നിവ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ പഠന കേന്ദ്രത്തിൽ നിന്നോ digilocker.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.

Also read: CBSE Board Class 10th, 12th Result 2021 Date: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം: വിവരങ്ങൾ സമർപ്പിക്കാനുള്ള സമയം നീട്ടി

നേരത്തെ 2021 ജൂണിൽ പരീക്ഷകൾ പൂർത്തിയാക്കേണ്ടിയിരുന്നതാണ് എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. പിന്നീട് രോഗവ്യാപനം തീവ്രമായതിനെ തുടർന്ന് പത്താം ക്ലാസ് പരീക്ഷകൾ ഒഴിവാക്കിയതായി എൻഐഓഎസ് പ്രഖ്യാപിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ്സി മാറ്റിവെക്കുന്നതും പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നതും തുടങ്ങിയ സമാന നടപടികൾ സിഐഎസ്സിഇ, സിബിഎസ്ഇ ഉൾപ്പടെയുള്ള ബോർഡുകൾ സ്വീകരിച്ചിരുന്നു.

മുമ്പ് നാഷണൽ ഓപ്പൺ സ്കൂൾ എന്നറിയപ്പെട്ടിരുന്ന എൻഐഓഎസ്, ഒരു സ്വയംഭരണ സ്ഥാപനമായി 1989ലാണ് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ആരംഭിച്ചത്. എൻഐഓഎസ് 12-ാം ക്ലാസ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ ബ്ലോക്ക് -1, ബ്ലോക്ക് -2 സെഷനുകളിലായാണ് നടത്തുന്നത്, സാധാരണ ഇത് ഏപ്രിൽ / മെയ്, ഒക്ടോബർ / നവംബർ മാസങ്ങളിലാണ് നടക്കുക.

Exam Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: