/indian-express-malayalam/media/media_files/uploads/2019/02/exam.jpg)
കോട്ടയം: കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ പുനരാരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. പഠിക്കുന്ന കോളേജ് തന്നെയാണ് പരീക്ഷ കേന്ദ്രം. വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ പരീക്ഷയെഴുതണം.
ജൂൺ 15 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 23 മുതൽ ആരംഭിക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ 23ന് ആരംഭിക്കും. ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിജയകരമായി സർവകലാശാല പുനരാരംഭിച്ചിട്ടുണ്ട്.
Read Also: എംജി സർവകലാശാല പിജി പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം
എംഫിൽ പ്രവേശനം; പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു
സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ 2019-20 അക്കാദമിക വർഷത്തെ എംഫിൽ കോഴ്‌സിലേക്കുള്ള പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. അഡ്മിഷൻ തീയതി പിന്നീട് അറിയിക്കും.
ഇന്ത്യൻ എക്സ്പ്രസിന്റെ E-Explained പരിപാടിയില്‍ ജൂൺ മൂന്നിന് രാത്രി ഏഴ് മണിക്ക്, വിദഗ്ദ്ധ അതിഥിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. നിങ്ങൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://t.co/UtM2bhg1Lf
കൂടുതൽ വായിക്കാം: https://t.co/zuX8xPbn10— IE Malayalam (@IeMalayalam) June 2, 2020
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.