കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലേയും പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എംജിയു 2020) ജൂൺ 15 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എംഎ, എംഎസ്‌സി, പ്രോഗ്രാമുകളിലേക്കും എൽഎൽഎം, എംബിഎ, എംപിഇഎസ്, എംഎഡ് പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം.

Read Also: കാലിക്കറ്റ് സർവകലാശാല പിജി പ്രവേശനം: 30 വരെ അപേക്ഷിക്കാം

എംബിഎ പ്രോഗ്രാമിലേക്ക് www.admission.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം വെബ്‌സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0481-2733595, ഇ-മെയിൽ: cat@mgu.ac.in. പ്രവേശന പരീക്ഷ തീയതിയടക്കമുള്ള പുതുക്കിയ സമയക്രമം cat.mgu.ac.in, admission.mgu.ac.in (എംബിഎ സംബന്ധിച്ച്) എന്നീ വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook