scorecardresearch

എൽഎൽബി കോഴ്സ്: സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

രണ്ടാം ഘട്ട ഓൺലൈൻ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിനായി  അർഹരായ വിദ്യാർഥികളുടെ ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

രണ്ടാം ഘട്ട ഓൺലൈൻ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിനായി  അർഹരായ വിദ്യാർഥികളുടെ ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

author-image
Education Desk
New Update
education

Source: Freepik

പഞ്ചവത്സര എൽ.എൽ.ബി.: രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ്

2024-25 ലെ പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് www.cee.Kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നവംബർ 29ന് ഉച്ചക്ക് 12 മണിക്ക് മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. രണ്ടാം ഘട്ട ഓൺലൈൻ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിനായി  അർഹരായ വിദ്യാർഥികളുടെ ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കോളേജുതല സ്ട്രേ വേക്കൻസി പ്രവേശനത്തിനായി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം, മാർഗനിർദ്ദേശം എന്നിവ അനുസരിച്ച് അതത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

Advertisment

ത്രിവത്സര എൽ.എൽ.ബി. : രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ്

2024-25 ലെ ത്രിവത്സര എൽ.എൽ.ബി കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ  നവംബർ 29ന് ഉച്ചക്ക് 12 മണിക്ക് മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. രണ്ടാംഘട്ട ഓൺലൈൻ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിനായി അർഹരായ വിദ്യാർഥികളുടെ ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കോളേജുതല സ്ട്രേ വേക്കൻസി പ്രവേശനത്തിനായി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർഥികൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം, മാർഗനിർദ്ദേശങ്ങൾ എന്നിവ അനുസരിച്ച് അതത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024 ലെ ഡി.എൻ.ബി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള വിദ്യാർഥികളുടെ മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

അയാട്ട കോഴ്സിൽ സീറ്റൊഴിവ്

Advertisment

കിറ്റ്സിൽ IATA യുടെ 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളായ IATA Foundation in Travel and Tourism with Galileo and Amadeus, Airport Operations Fundamentals ന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകും. കൂടുതൽ വിവരങ്ങൾക്ക്:  www.kittsedu.org,  ഫോൺ: 0471- 2329468, 2339178, 2329539, 9446329867.

അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയിൽ ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആന്റ് അനലിറ്റിക്കൽ ടെക്നിക്സ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വച്ചാണ് പരിശീലനം. ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം, ബി.ടെക് / എം.ടെക്  ബയോ ടെക്‌നോളജി, ബി വി എസ് സി, എം ബി ബി എസ്, ബി ഡി എസ് യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 8ന് മുൻപ്  ഓൺലൈനായി  സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999741, www.asapkerala.gov.in.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: