scorecardresearch

University Announcements 27 November 2024: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

University Announcements 27 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

University Announcements 27 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university announcements, ie malayalam

Kerala MG Kannur University Announcements 27 November 2024

University Announcements 27 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

MG University announcements: എംജി സർവകലാശാല അറിയിപ്പുകൾ

പരീക്ഷാ ഫലം

മൂന്നും നാലും  സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് പ്രൈവറ്റ് (2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി മെയ് 2024)  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ പത്ത് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍studentportal.mgu.ac.in    എന്ന ലിങ്കില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്സി ബോട്ടണി (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024)  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം  സെമസ്റ്റര്‍ എംഎസ്സി  സ്റ്റാറ്റിസ്റ്റിക്സ് (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024)  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Advertisment

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ്, റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് (പുതിയ സ്കീം 2022 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍  30 മുതല്‍ കാലടി ശ്രീ ശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍

ബിഎ മോഡല്‍ 1 വാര്‍ഷിക സ്കീം  (അദാലത്ത് സെപെഷ്യല്‍ മെഴ്സി ചാന്‍സ് 1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍) പാര്‍ട്ട് 3 മെയിന്‍ സെപ്റ്റംബര്‍ 2018) മ്യൂസിക്ക് വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ രണ്ടിന് ത്യപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംപിഇഎസ് (ദ്വിവത്സര പ്രോഗ്രം 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി 2021, 2022  അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഡിസംബര്‍ പത്തു മുതല്‍ നടക്കും.  നവംബര്‍ 30 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഡിസംബര്‍ രണ്ടു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ മൂന്ന് വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഡിസംബര്‍ ഒന്‍പതു മുതല്‍ നടക്കും.

ഒന്നും രണ്ടും സെമസ്റ്റര്‍ ബിആര്‍ക്ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഡിസംബര്‍ 11 മുതല്‍ നടക്കും.

ആറാം സെമസ്റ്റര്‍ ബിആര്‍ക്ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ജനുവരി പത്തിന് ആരംഭിക്കും

ആറാം സെമസ്റ്റര്‍ ത്രിവല്‍ത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ ഒന്‍പതിന് തുടങ്ങും.

Calicut University announcements: കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

അധ്യപക നിയമനം

കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ ( സെൽഫ് ഫിനാൻസിങ് ) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയത്ത മാർക്കോടെ ജിയോളജി / അപ്ലൈഡ് ജിയോളജി വിഷയത്തിൽ പി.ജി., ബന്ധപ്പെട്ട വിഷയത്തിൽ ടീച്ചർ എബിലിറ്റി ടെസ്റ്റ് / പി.എച്ച്.ഡി., ജിയോളജി / അപ്ലൈഡ് ജിയോളജി വിഷയത്തിൽ വിഷയത്തിൽ ഒരു വർഷത്തെ അധ്യാപക / ഗവേഷണ പരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി : 64. അഭിമുഖത്തിന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ ഇ-മെയിൽ / മൊബൈൽ ഫോൺ വഴി അറിയിക്കും. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ. 

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം

കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ 2018 - 2020, 2019 - 2021 ബാച്ച് മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഡിസംബർ 16-നുള്ളിൽ കൈപ്പറ്റേണ്ടതാണ്.അല്ലാത്തപക്ഷം പ്രസ്തുത തുക സർവകലാശാലാ ഫണ്ടിലേക്ക് കണ്ടുകെട്ടും.

അഡീഷണൽ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ

തേർഡ് പ്രൊഫഷണൽ ( 2008 സ്‌കീം - 2008, 2007 പ്രവേശനവും അതിന് മുമ്പുള്ളതും ) ബി.എ.എം.എസ്. സെപ്റ്റംബർ 2024 അഡീഷണൽ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷക ൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : വൈദ്യരത്നം പി. എസ്. ആയുർവേദ കോളേജ്, കോട്ടയ്ക്കൽ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് - മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെയും ഏഴാം സെമസ്റ്റർ (2019 മുതൽ 2020 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ബി.ടെക്. അഞ്ചാം സെമസ്റ്റർ (2004 - സ്‌കീം) ഏപ്രിൽ 2022 ഒറ്റത്തവണ പരീക്ഷയുടെയും നാലാം സെമസ്റ്റർ (2012, 2017, 2022 - സ്‌കീം) ഏപ്രിൽ 2024 പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Read More

Kerala University Kannur University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: