scorecardresearch

University Announcements 26 November 2024: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

University Announcements 26 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

University Announcements 26 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university announcements, ie malayalam

Kerala MG Kannur University Announcements 26 November 2024

University Announcements 26 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University announcements: കേരള സർവകലാശാല അറിയിപ്പുകൾ

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ എം.എഡ്. പ്രവേശനം  2024
Advertisment
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒന്നാം വര്‍ഷഎം.എഡ്. കോഴ്‌സിലേയ്ക്ക് 2024 നവംബര്‍ 27 ന്  കേരളസര്‍വകലാശാല ആസ്ഥാനത്ത് വച്ചും നവംബര്‍ 29, 30 തീയതികളില്‍ അതാത് കോളേജില്‍ വച്ചും സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, യോഗ്യത തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റ്, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (for candidates of other Universities), Non Creamy Layer Certificate (for SEBC Candidates), കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (SC, ST Candidates ) EWS സർട്ടിഫിക്കറ്റ്, Medical certificate (for Differently Abled Candidates) മറ്റ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കേണ്ടതാണ്. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.  ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷ്യപത്രം (authorization letter) നല്‍കി പ്രതിനിധിയെ അയക്കാവുന്നതാണ്.  നിലവില്‍ സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരെ, റാങ്ക് ലിസ്റ്റിലെ വിദ്യാര്‍ത്ഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതാണ്. 
പരീക്ഷാഫലം
കേരളസര്‍വകലാശാല 2024 ജൂലൈയില്‍ നടത്തിയ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് 20212023 & 20202022 ബാച്ച് (സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  
കേരളസര്‍വകലാശാല 2024 ജൂലൈയില്‍ നടത്തിയ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എ. പൊളിറ്റിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി 20222024 ബാച്ച്, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ 20212023 ബാച്ച് (സപ്ലിമെന്ററി) എന്നീ സി.എസ്.എസ്. പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.  
Advertisment
കേരളസര്‍വകലാശാല 2024 ജൂലൈയില്‍ നടത്തിയ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് (ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്), എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) 20222024 ബാച്ച് എന്നീ സി.എസ്.എസ്. പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.  
കേരളസര്‍വകലാശാല 2024 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഡിസംബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
പരീക്ഷ വിജ്ഞാപനം

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (റെഗുലര്‍ - 2023 അഡ്മിഷന്‍ & സപ്ലിമെന്ററി - 2020, 2021 & 2022 അഡ്മിഷന്‍) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
പ്രാക്ടിക്കല്‍ പരീക്ഷ
കേരളസര്‍വകലാശാല 2024 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) പരീക്ഷയുടെ കോര്‍: ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 ഡിസംബര്‍ 03 മുതല്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാല 2024 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം..എസ്‌സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 2024 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 13 വരെ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാല 2024 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം..എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ 2024 ഡിസംബര്‍ 04 മുതല്‍ 13 വരെ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
ടൈംടേബിള്‍
കേരളസര്‍വകലാശാല 2024 ഡിസംബര്‍ 12 ന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഡിസംബര്‍ 10 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബി.എ./ബി.കോം./ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.എസ്‌സി. മാത്തമാറ്റിക്‌സ്/ബി.ബി.എ./ബി.സി.എ. കോഴ്‌സുകളുടെ ഒന്ന്, രണ്ട് സെമസ്റ്റര്‍ (റെഗുലര്‍ - 2023 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2022 അഡ്മിഷന്‍, സപ്ലിമെന്ററി - 2019 & 2021 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2018 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍(www.keralauniversity.ac.in).

MG University announcements: എംജി സർവകലാശാല അറിയിപ്പുകൾ

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി ഫിസിക്സ് (മെറ്റീരിയല്‍ സയന്‍സ് 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024)  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in    എന്ന ലിങ്കില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്സി ബോട്ടണി (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024)  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 11ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in    എന്ന ലിങ്കില്‍.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്കീം-2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024)   ബിഎ മ്യൂസിക്ക് വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ രണ്ടു മുതല്‍ ത്യപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍

നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് മോഡല്‍ 3 (2013 മുതല്‍2016 വരെ അഡ്മിഷനുകള്‍ മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 29 ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍

Calicut University announcements: കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പരീക്ഷ 

പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം റഗുലർ), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്‌മന്റ് ഇൻ അറബിക് (പാർട്ട് ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് - മാർച്ച് 2024 (2023 പ്രവേശനം) പരീക്ഷകൾ ഡിസംബർ 16-ന് തുടങ്ങും. കേന്ദ്രം : അറബിക് പഠനവകുപ്പ് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി, (2018 പ്രവേശനം മാത്രം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 10 വരെ അപേക്ഷിക്കാം. 

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ( CBCSS - PG ) എം.എസ് സി. സുവോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University announcements: കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

ഹോസ്റ്റൽ മേട്രൺ: നിയമനം 

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ വനിത ഹോസ്റ്റലിൽ മേട്രൺ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം. പ്രായം  18 - 36 (സംവരണ വിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃത ഇളവിന് അർഹതയുണ്ടവും) പ്രവർത്തി പരിചയമുള്ളവർക്ക്  മുൻഗണന ലഭിക്കുന്നതാണ്.  താല്പര്യമുള്ള ഭിന്നശേഷിക്കാരല്ലാത്ത സ്ത്രീകളായ ഉദ്യോഗാർത്ഥികൾ ഡിസംബർ 03 രാവിലെ 11:30ന്  ക്യാമ്പസ് ഡയറക്ടറുടെ  ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.  

പരീക്ഷ  ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ  ഒന്ന്,  മൂന്ന്   സെമസ്റ്റർ എം.കോം. (5 ഇയർ ഇന്റഗ്രേറ്റഡ്)  (സി.ബി.സി.എസ്.എസ് - റെഗുലർ/സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ്) നവംബർ  2024  പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല  വെബ് സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

09/12/2024  നു ആരംഭിക്കുന്ന   മൂന്നാം  സെമസ്റ്റർ ബി.എഡ്  ഡിഗ്രി  (റെഗുലർ / സപ്ലിമെൻറ്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2024   പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ  ലഭ്യമാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ ബി.എഡ് (നവംബർ 2024), ഒന്നാം സെമസ്റ്റർ എം.സി.എ (നവംബർ 2024) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 28 വരെയും പിഴയോടു കൂടി നവംബർ 29 വരെയും അപേക്ഷിക്കാവുന്നതാണ്.

Read More

Kerala University Kannur University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: