/indian-express-malayalam/media/media_files/uploads/2019/11/exam-results-3.jpg)
KTET November 2019 Result Declared: നവംബറിൽ നടന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷാഫലം കേരള പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. നവംബർ 16, 24 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in വഴി ഫലം പരിശോധിക്കാം.
പരീക്ഷാഫലം ഡൗൺലോഡ് ചെയ്യേണ്ട വിധം
1. കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in കാണുക
2. KTET November 2019 Exam Result ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. കാറ്റഗറി, രജിസ്റ്റർ നമ്പർ, ജനന തീയതി തുടങ്ങിയ വിവരങ്ങൾ നൽകിയശേഷം 'Check Result' ൽ ക്ലിക്ക് ചെയ്യുക
4. സ്ക്രീനിൽ തെളിയുന്ന പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
Read Also: ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ സീറ്റൊഴിവ്
കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ അധ്യാപകരായി നിയമനം ലഭിക്കാനുളള നിലവാരം നിർണയിക്കുന്ന യോഗ്യത പരീക്ഷയാണ് കെ-ടെറ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.