scorecardresearch

കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ട കാര്യങ്ങൾ ഇവയാണ്

2024-25 അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണ്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനാണിത്

2024-25 അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണ്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനാണിത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
education

സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ് (ഫയൽ ചിത്രം)

തിരുവനന്തപുരം: ഇക്കൊല്ലം മുതൽ കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തി. 2024-25 അദ്ധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണ്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനാണ് രജിസ്ട്രേഷൻ കെഎസ്ആർടിസി ഓൺലൈനിലേക്ക് മാറ്റുന്നത്.

Advertisment

രജിസ്ട്രേഷനായി www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/ College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തുക. ഒപ്പം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരമുള്ള സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വരുന്നതാണ്.

പ്രസ്തുത അപേക്ഷ സ്കൂൾ അംഗീകരിച്ചു കഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി മെസേജ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദ്ദേശവും ലഭ്യമാകുന്നതാണ്. തുക അടക്കേണ്ട നിർദ്ദേശം ലഭ്യമായാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടയ്ക്കേണ്ടതാണ്. ഏതു ദിവസം നിങ്ങളുടെ കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ്എംഎസ് വഴി അറിയാം.

വിദ്യാർത്ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി പ്രസ്തുത വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. 

Advertisment

കെഎസ്ആർടിസിയിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളുന്നതാണ്. സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 02.06.2024 നു മുമ്പ്  https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. മൂന്ന് മാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി. വൈകാതെ തന്നെ കെഎസ്ആർടിസി സ്റ്റുഡന്റ്സ് കൺസഷനും RFID സംവിധാനത്തിലേക്ക് മാറുകയാണ്.

Read More

Students Kerala Schools Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: