/indian-express-malayalam/media/media_files/uploads/2017/02/ku.jpg)
കേരള സർവകലാശാല
തിരുവനന്തപുരം: കേരളസർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേയും, അഫിലിയേറ്റഡ് (ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി.) കോളേജു കളിലേയും 2024-25 അധ്യയന വർഷത്തിലെ നാല് വർഷ ബിരുദ കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രസ്തുത പ്രോഗ്രാം പൂർത്തിയാക്കുവാൻ 3 ഓപ്ഷനുകൾ ലഭ്യമാണ്.
മൂന്ന് വർഷ ബിരുദം (3-year UG Degree) : പ്രവേശനം നേടി മൂന്നാം വർഷം കോഴ്‌സ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി പഠനം നിർത്താവുന്നതാണ്. പ്രസ്തുത വിദ്യാർത്ഥിക്ക് തന്റെ മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ (വിജയകരമായി പൂർത്തിയാക്കു ന്നവർക്ക്) 3 വർഷ ബിരുദം (3-year UG Degree) ലഭിക്കുന്നതാണ്. ഇവർ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്നപക്ഷം തുടർന്ന് 2 വർഷം പഠിക്കേണ്ടതാണ്.
നാല് വർഷ ബിരുദം (ഓണേഴ്സ്) : (4-year UG Degree (Honors): നാല് വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഓണേഴ്സ് ബിരുദം ലഭിക്കുന്നതാണ്.
നാല് വർഷ ബിരുദം (ഓണേഴ്‌സ് വിത്ത് റിസർച്ച്): ഗവേഷണ മേഖലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 4-year UG Degree (Honors with Research) തെരെഞ്ഞെടുക്കാവുന്നതാണ്. വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥി കൾക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കുന്നതാണ്.
സവിശേഷതകൾ
- സർവകലാശാല പഠന വകുപ്പുകളിൽ ബി.ബി.എ (ഓണേഴ്‌സ് വിത്ത് റിസർച്ച്) ഉൾപ്പെടെ 16 മേജർ പ്രോഗ്രാമുകളും 51 മൈനർ കോഴ്‌സുകളും.
- അഫിലിയേറ്റഡ് കോളേജുകളിൽ 63 മേജർ പ്രോഗ്രാമുകളിൽ വൈവിധ്യമാർന്ന ഇരുന്നൂറിൽപ്പരം മൈനർ കോഴ്‌സുകളും സ്പെഷ്യലൈ സേഷനുകളും.
- ഇംഗ്ലീഷ്, സംസ്‌കൃതം, അറബിക്, ഫ്രഞ്ച്, ലാറ്റിൻ, ജർമ്മൻ, റഷ്യൻ, ഹീബ്രൂ & സിറിയക്, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളിൽ എ.
.സി. കോഴ്‌സുകൾ. - 12 ഇന്റർ ഡിസിപ്ലിനറി മേജർ കോഴ്‌സുകൾ.
- വിദ്യാർത്ഥികൾ കോളേജ് തെരെഞ്ഞെടുക്കും മുൻപ് കോളേജ് ബാസ്കറ്റ് പരിശോധിച്ച് എട്ട് സെമസ്റ്ററുകളുടെയും വൈവിധ്യം മനസിലാക്കി അഡ്മിഷൻ എടുക്കുന്നതിനുള്ള അവസരം.
- വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് മൈനർ വിഷയങ്ങൾ ഓൺലൈൻ പോർട്ടൽ വഴി തെരെഞ്ഞെടുക്കാം.
- ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് 5 സെമസ്റ്റർ (2.5 വർഷം) കൊണ്ട് ഡിഗ്രിയും 7 സെമസ്റ്റർ (3.5 വർഷം) കൊണ്ട് ഓണേഴ്സ് ബിരുദവും നേടാവുന്നതാണ്.
- ഓണേഴ്സ് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് കേവലം ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം കരസ്ഥമാക്കാ വുന്നതാണ്.
- ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് ബിരുദാനന്തര ബിരുദം ഇല്ലാതെ (UGC മാനദണ്ഡങ്ങൾക്ക് വിധേയമായി) തന്നെ ഗവേഷണ പഠനത്തിനും നെറ്റ് പരീക്ഷയ്ക്കും യോഗ്യത ഉണ്ടായിരിക്കുന്നതാണ്.
- ഒരേ വിഷയത്തിൽ ഓരോ കോളേജുകളിലും വൈവിധ്യമാർന്ന കോഴ്‌സുകൾ/ഇലക്റ്റീവുകൾ.
- എല്ലാ ബിരുദ പ്രോഗ്രാമുകൾക്കുമൊപ്പം വാല്യൂ ആഡഡ് കോഴ്‌സുകളും സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സുകളും പഠിക്കുന്നതിനുള്ള അവസരം.
- ആദ്യ രണ്ട് സെമസ്റ്ററുകൾക്ക് ശേഷം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിച്ച മേജർ/മൈനർ മാറാൻ ഉള്ള അവസരം.
- സ്റ്റുഡന്‍റ് മൊബിലിറ്റി: വിദ്യാർത്ഥികൾക്ക് കോളേജ്/സർവകലാശാല തലത്തിൽ മാറി പഠനം തുടരാനുള്ള അവസരം.
- അക്കാഡമിക് തൊഴിൽ നൈപുണ്യം വികസിപ്പിക്കാൻ ‘സമ്മർ ഇന്റേൺഷിപ്പ്’.
- ഹൈബ്രിഡ് മോഡിൽ പഠനം നടത്താൻ ഓരോ വിദ്യാർത്ഥിക്കും അവസരം.
- കാര്യക്ഷമമായ പരീക്ഷ സമ്പ്രദായം.
കേരളസർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (General/Reservation/Management/Sports quota/PWD/ Transgender/TLM/Lekshadweep ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ 2024 മെയ് 16 ന് വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്നതും 2024 ജൂൺ 7 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കു ന്നതുമാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്.
വിദ്യാർത്ഥികൾക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാവുന്നതാണ്. കോളേജുകളെ സംബന്ധിക്കുന്ന വിരങ്ങൾ അതാത് കോളേജുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചതിനുശേഷം മാത്രം കോളേജുകൾ തെരഞ്ഞെടുക്കേണ്ടതാണ്. ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം തുടർന്നു വരുന്ന അലോട്ട്‌മെൻറിൽ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും പ്രോഗ്രാമുകളും മാത്രം മുൻഗണന ക്രമത്തിൽ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളേജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷ യുടെ പ്രിൻറൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 600/- (SC/ST വിഭാഗത്തിന് 350/- ) രൂപയാണ്.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തിരം അടക്കേണ്ടതാണ്. ഡി.ഡി, ചെക്ക്, മറ്റു ചെലാനുകൾ തുടങ്ങിയവ മുഖേനെയുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.
അഡ്മിഷൻ സംബന്ധിച്ചുള്ള അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും (https://admissions.keralauniversity.ac.in/) ശ്രദ്ധിക്കേണ്ടതാണ്. ഹെൽപ്പ് ലൈൻ നമ്പർ : 8281883052, 8281883053, വെബ് സൈറ്റ് : admission.keralauniversity.ac.in. Email id : ach@keralauniversity.ac.in.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.