/indian-express-malayalam/media/media_files/uploads/2021/07/kerala-sslc-result-2021-online-kerala-10th-result-on-july-15-at-keralaresults-nic-in-526540-fi.jpg)
Kerala SSLC Result 2021 Online Kerala 10th Result at keralaresults.nic.in: കോവിഡ്, പൊതുതിരഞ്ഞെടുപ്പ് എന്നിവ കാരണം വൈകി നടന്ന എസ് എസ് എൽ സി പരീക്ഷയുടെ ഫലം ഈ മാസം പതിനഞ്ചിന് പ്രഖ്യാപിക്കുമെന്ന് അറിയുന്നു.
കഴിഞ്ഞ മാസം 25 ഓടെ മൂല്യനിർണ്ണയം പൂർത്തിയാക്കിയിരുന്നു. അതാത് മൂല്യനിർണയ കേന്ദ്രങ്ങളിൽ നിന്നുതന്നെ മാർക്ക് പട്ടിക പരീക്ഷാഭവനിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പരീക്ഷാഭവനിൽ ടാബുലേഷൻ നടക്കുകയാണ്. ഇത് ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ പൂർത്തികായുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാബുലേഷൻ പൂർത്തിയായാൽ പരീക്ഷാ ബോർഡ് ഒത്തുകൂടി വിജയശതമാനം തീരുമാനിക്കും. തുടർന്ന് വിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഈ മാസം പതിനസഞ്ചിനകം ഇത് സാധ്യമാകുമെന്നായിരുന്നു ആദ്യം അധികൃതരുടെ കണക്കുകൂട്ടൽ. തുടര്‍ന്നാണ് ഈ മാസം പതിനഞ്ചിന് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.