/indian-express-malayalam/media/media_files/uploads/2020/06/raveendra-nath.jpg)
2020 Kerala SSLC Board Result Highlights: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം ഈ വർഷം കൂടുതലാണ്. കഴിഞ്ഞ വർഷം 98.11 ആയിരുന്നു വിജയശതമാനം.
Read Also: Kerala SSLC Results 2020: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു, 98.82 വിജയശതമാനം
വിജയശതമാനം കൂടുതൽ പത്തനംതിട്ട ജില്ലയിലാണ്. ഏറ്റവും കുറവ് കുട്ടികൾ ജയിച്ചത് വയനാട്ടിലാണ്. ഉന്നത പഠനത്തിന് അർഹത നേടിയത് 4,17,101 കുട്ടികൾ. 41,906 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ജൂലൈ രണ്ടു മുതൽ പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് റഗുലറായി എഴുതാം. കോവിഡ് പ്രതിസന്ധിക്കിടയിലും എസ്എസ്എൽസി പരീക്ഷ നടത്താനും ഫലം പ്രഖ്യാപിക്കാനും സാധിച്ചതിൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസമന്ത്രി നന്ദി രേഖപ്പെടുത്തി. ഉന്നതവിജയം നേടിയ എല്ലാ വിദ്യാർഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവിൽ (https://prdlive.kerala.gov.in/) ഫലം ലഭിക്കും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആർഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.
Read Also: സഫലം ആപ്പിലൂടെ എസ്എസ്എൽസി ഫലപ്രഖ്യാപനം അറിയാം
www.prd.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. എസ്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും.
ഇതിനു പുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ 'സഫലം 2020' ആപ്പിലൂടെയും ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2020’ എന്ന് സെർച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
Read in IE: Kerala SSLC 10th Result 2020 LIVE Updates: How pending papers were conducted amid lockdown
Live Blog
DHSE Kerala Board SSLC 10th Result 2020 Highlights: Result to be available at keralaresults.nic.in, Saphalam app: എസ്‌എസ്‌എൽസി പരീക്ഷാ ഫലം തത്സമയ വിവരങ്ങൾ
kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in and educationkerala.gov.in, www.prd.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in, saphalam app, prdlive
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights
പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം- 70
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 54
വിജയ ശതമാനം - 77.14%
ആകെ സ്‌കൂളുകള്‍- 1
പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം- 17
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 17
വിജയ ശതമാനം - 100%
ആകെ സ്‌കൂളുകള്‍- 29
പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം- 261
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 261
വിജയ ശതമാനം - 100%
ആകെ സ്‌കൂളുകള്‍- 48
പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം- 3,090
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 3,063
വിജയ ശതമാനം - 99.13%
മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ - 257
ആകെ 9 വിദ്യാലയങ്ങൾ. 597 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസത്തിന് 587 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 98.32 ആണ് വിജയ ശതമാനം. മൂന്നു ഗൾഫ് സെന്ററുകളിൽ 100 ശതമാനം വിജയം.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (2,736). മലപ്പുറം ജില്ലയിലെ പികെഎംഎംഎച്ച്എസ്എസ് എടരിക്കൂട് ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍. 2327 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%).
പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 76.61% ആണ് വിജയശതമാനം.
പ്ലസ് വൺ പഠനത്തിന് എല്ലാ വിദ്യാർഥികൾക്കും അവസരം കിട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി. സിബിഎസ്ഇ അടക്കമുളള കുട്ടികൾക്ക് സീറ്റുണ്ടാകും. പ്ലസ് വൺ പ്രവേശനം ഓൺലൈനായി നടത്തും. ക്ലാസും ഓൺലൈനായിട്ടായിരിക്കും.
എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ഇക്കൊല്ലം മുതൽ QR കോഡ്. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്
ജൂലൈ രണ്ടു മുതൽ പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് റഗുലറായി എഴുതാം
നൂറു ശതമാനം വിജയം നേടിയത് 1,837സ്കൂളുകൾ. 637 സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം. 796 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി
ഉന്നത പഠനത്തിന് അർഹത നേടിയത് 4,17,101 കുട്ടികൾ. 41,906 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ടയാണ്. 99.71 ആണ് പത്തനംതിട്ടയിലെ വിജയശതമാനം. ഏറ്റവും കുറവ് കുട്ടികൾ ജയിച്ചത് വയനാട്. വിജയശതമാനം 95.04
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം ഈ വർഷം കൂടുതലാണ്. കഴിഞ്ഞ വർഷം 98.11 ആയിരുന്നു വിജയശതമാനം 41,906 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
എസ്എസ്എൽസി ഫലം ഉടൻ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആണ് ഫലപ്രഖ്യാപനം നടത്തുക
തിരുവനന്തപുരം: എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന്. വിദ്യാഭ്യാസമന്ത്രിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ഫലമറിയാനുള്ള എല്ലാ സജ്ജീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഫലമറിയാൻ വിപുലമായ സൗകര്യങ്ങളാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ഒരുക്കിയിട്ടുളളത്.Read More
ഇത്തവണ 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മൂന്ന് പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പക്ഷേ പിന്നീട് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി.
ജൂലൈ 10നാണ്ം പ്ലസ്ടു, വിഎച്ച്എസ്ഇ അടക്കമുളള ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചത് മേയ് 26 മുതലാണ്. മേയ് 30 ന് പരീക്ഷകൾ അവസാനിച്ചു.
DHSE Kerala Board SSLC 10th Result 2020 Date and Time: www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും എസ്എസ്എല്‍സി ഫലമറിയാം. ഫലമറിയാനുള്ള പോർട്ടലും ആപ്പും തയ്യാറായിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2020’ എന്ന് സെർച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം
Read Here: Kerala SSLC 10th Result 2020: എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം; വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Kerala SSLC Result 2020: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് ഫലപ്രഖ്യാപനം. ഫലമറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പോർട്ടലും സഫലം മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഫലം പ്രഖ്യാപിച്ച ഉടൻ സഫലം 2020 ആപ് വഴിയോ result.kite.kerala.gov.in എന്ന പോർട്ടൽ വഴിയോ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. Read More
ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
സഫലം 2020 ആപ് വഴി ഫലം അറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍ എന്നിവ പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും വിദ്യാർഥികൾക്ക് സഫലം ആപ് ഡൗൺലോഡ് ചെയ്യാം.
www.prd.kerala.gov.in, //keralapareekshabhavan.in, //sslcexam.kerala.gov.in, www.results.kite.kerala.gov.in, //results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. എസ്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് //sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് //thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് //thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് //ahslcexam.kerala.gov.in ലും ലഭിക്കും.
എസ്എസ്എൽസി ഫലമറിയാൻ വിപുലമായ സൗകര്യങ്ങളാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) ഒരുക്കിയിട്ടുളളത്. www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും എസ്എസ്എല്‍സി ഫലമറിയാം. ഫലമറിയാനുള്ള പോർട്ടലും ആപ്പും തയ്യാറായിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2020’ എന്ന് സെർച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
എസ്‌എസ്‌എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ഫലമറിയാനുള്ള എല്ലാ സജ്ജീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്.