scorecardresearch

ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ അടുത്ത മാസം 25 മുതൽ അപേക്ഷിക്കേണ്ടത് എങ്ങനെ?

ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താനും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ വിദ്യാർഥികൾ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പങ്കെടുക്കാൻ യോഗ്യരല്ല

ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താനും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ വിദ്യാർഥികൾ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പങ്കെടുക്കാൻ യോഗ്യരല്ല

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in

Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in

ഹയർ സെക്കൻഡറി/ടെക്‌നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും.

Advertisment

ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യുഎഇയിലെ കേന്ദ്രത്തിലോ അതത് വിഷയത്തിലെ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും കേന്ദ്രത്തിലോ പരീക്ഷയെഴുതാം.

2022 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റഗുലർ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2022 മാർച്ചിൽ കമ്പാർട്ട്‌മെന്റൽ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഡി+ ഗ്രേഡോ അതിനുമുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും പരീക്ഷയ്ക്ക് അപക്ഷിക്കാം.

ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താനും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ വിദ്യാർഥികൾ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പങ്കെടുക്കാൻ യോഗ്യരല്ല.

Advertisment

സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് മാതൃസ്‌കൂളുകളിൽ 25നകം അപേക്ഷ സമർപ്പിക്കണം. സ്‌കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ 27നകം ഫീസ് അടയ്ക്കണം. 600 രൂപ ഫൈനോടെ 29 വരെ അപേക്ഷ സമർപ്പിക്കാം. സ്‌കൂൾ പ്രിൻസിപ്പൽമാർ ഫൈനോടു കൂടിയ ഫീസ് ട്രഷറിയിൽ 30നകം അടയ്ക്കണം. ഡിപ്പാർട്ട്‌മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിസ്‌ട്രേഷൻ 30 വരെ നടത്താം. സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 150 രൂപയാണ് ഫീസ്, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 500 രൂപ. പ്രായോഗിക പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 25 രൂപ. സർട്ടിഫിക്കറ്റ് ഫീസ് 40 രൂപ. വിശദാംശങ്ങൾ www. dhsekerala.gov.in ൽ ലഭ്യമാണ്.

എസ്എസ്എൽസി സേ പരീക്ഷ

അടുത്തമാസം (2022 ജൂലൈ) നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എൽസി എന്നീ കോഴ്സുകളിലെ 'സേ' പരീക്ഷകളുടെ വിജ്ഞാപനങ്ങൾ https:// sslcexam.kerala.gov.in, https:// thslcexam.kerala.gov.in, https:// ahslcexam.kerala.gov.in, https:// pareekshabhavan.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ നിന്നും ലഭിക്കും.

Read More: Kerala Plus Two Result 2022: എ പ്ലസ് ഔട്ട് സ്റ്റാൻഡിങ്, സി ശരാശരി; പ്ലസ് ടു ഗ്രേഡിങ്ങും ഗ്രേഡ് പൊസിഷനും ഇങ്ങനെ

Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: