Kerala Plus Two Result 2022: പ്ലസ് ടു വിലും മുൻവർഷങ്ങളെ പോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം തന്നെയാണ് ഇത്തവണയും. കോവിഡ് സാഹചര്യത്തിൽ മേളകളൊന്നും നടക്കാത്തിനാൽ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് ഇത്തവണ നൽകേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. എസ്എസ്എൽസി യുടെ കാര്യത്തിലും ഇതായിരുന്നു സർക്കാർ തീരുമാനം
പ്ലസ് ടു കഴിഞ്ഞുള്ള ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരും യോഗ്യത നേടാത്തവരും എന്ന രണ്ട് വിഭാഗങ്ങളേ ഗ്രേഡിങ്ങിൽ ഉണ്ടാവുകയുള്ളൂ. എന്തെങ്കിലും തരത്തിൽ ഏതെങ്കിലും വിഷയം കിട്ടാതെ വരികയോ യോഗ്യത നേടാതെ വരികയോ ചെയ്താൽ ഒരു വർഷം നഷടപ്പെടാതെ ഉടൻ തന്ന പരീക്ഷ എഴുതി ഈ ബാച്ചുകാരോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുന്ന സേ ( സേവ് എ ഇയർ) പരീക്ഷ എഴുതാനുള്ള സംവിധാനവും ഉണ്ടാകും. കോവിഡ് സാഹചര്യത്തിൽ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയും പ്രാക്ടിക്കലുമൊക്കെ ഘട്ടം ഘട്ടമായാണ് പൂർത്തിയാക്കിയത്.
പ്രധാനമായും എട്ട് ഗ്രേഡുകളാണ് പ്ലസ് ടു വിന് നൽകുന്നത്. എ പ്ലസ് മുതൽ ഡി വരെയാണ് ഗ്രേഡുകൾ. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെയാണ് എട്ട് ഗ്രേഡുകൾ. എ പ്ലസ് മുതൽ ഡി പ്ലസ് ഗ്രേഡ് വരെ ലഭിക്കുന്നവർക്ക് പ്ലസ് ടു അടിസ്ഥാനമാക്കിയ ഉന്നതപഠനത്തിന് യോഗ്യതയുള്ളവരാണ്. എന്നാൽ ചില പ്രവേശന പരീക്ഷകളിൽ അതാത് വിഷയങ്ങൾക്ക് ലഭിക്കുന്ന ഗ്രേഡ് കൂടെ പരിഗണിക്കും. എൻജിനിയറിങ്, മെഡിസിൻ തുടങ്ങിയ കോഴ്സുകൾക്ക് ചേരാൻ നിർദ്ദിഷ്ട വിഷയങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് ലഭിക്കണം.
Read More: Kerala Plus Two Result 2022 Highlights: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 83.87 ശതമാനം ജയം
പരീക്ഷയിൽ എല്ലാ വിഷയത്തിലും കൂടെ 90 നും നൂറിനുമിടയിൽ മാർക്കിന് തുല്യമായതാണ് എ പ്ലസ് ഗ്രേഡ് നൽകുന്നത്. 80 നും 89 നും ഇടയിലെ മാർക്കിന് തുല്യമാണ് ഗ്രേഡ്. 70 നും 79നും ഇടയിൽ മാർക്കിന് തുല്യമായി ബി പ്ലസ് ഗ്രേഡ്, 60 നും 69 നും ഇടയിലെ മാർക്കിന് തുല്യമായി ബി ഗ്രേഡ്, 50 നും 59 നും ഇടയിലെ മാർക്കിന് തുല്യമായി സി പ്ലസ് ഗ്രേഡ്, 40നും 49 നും ഇടയിലെ മാർക്കിന് തുല്യമായി സി ഗ്രേഡ്, 30 നും 39 നും ഇടയിലെ മാർക്കിന് തുല്യമായി ഡി പ്ലസ് ഗ്രേഡ്, ഇതിന് താഴെ മാർക്ക് ലഭിക്കുന്നവർക്ക് ഡി ഗ്രേഡായിരിക്കും ലഭിക്കുക.
Read More: Kerala Plus Two Result 2022: പ്ലസ് ടു പരീക്ഷാ ഫലം; വിജയശതമാനത്തിൽ മുൻവർഷത്തെക്കാൾ കുറവ്
ഗ്രേഡിങ് സംബന്ധിച്ച് മുൻകാലത്ത് വാല്യൂ തന്നെയായിരിക്കും ഇത്തവണയും എ പ്ലസ് ലഭിക്കന്നവർക്ക് ഗ്രേഡ് വാല്യു ഒമ്പതായിരിക്കും. എ ഗ്രേഡിന് എട്ടും ബി പ്ലസ് ഗ്രേഡിന് ഏഴും ബി ഗ്രേഡിന് ആറും സി പ്ലസ് ഗ്രേഡിന് അഞ്ചും സി ഗ്രേഡിന് നാലും ഡി പ്ലസ് ഗ്രേഡിന് മുന്നും ഡി ഗ്രേഡിന് രണ്ടുമാണ് ഗ്രേഡ് വാല്യൂ.
എ പ്ലസ് ഔട്ട് സ്റ്റാൻഡിങ്, എ – എക്സലന്റ്, ബി പ്ലസ്- വെരി ഗുഡ്, ബി- ഗുഡ് , സി പ്ലസ്- ആവറേജിന് അഥവാ ശരാശരിക്ക് മുകളിൽ, സി- ആവറേജ് (ശരാശരി), ഡിപ്ലസ്- മാർജിനൽ, ഡി- ഇംപ്രൂവ്മെന്റ് അഥവാ മെച്ചപ്പെടൽ ആവശ്യമാണ് എന്നിങ്ങനെയാണ് ഗ്രേഡ് പൊസിഷൻ
Read More: Kerala Plus Two Result 2022: പ്ലസ് ടു പരിക്ഷാ ഫലം; എവിടെ എങ്ങനെ അറിയാം
ഗ്രേഡിങ് സംബന്ധിച്ച് മുൻകാലത്ത് വാല്യൂ തന്നെയായിരിക്കും ഇത്തവണയും. എ പ്ലസ് ലഭിക്കുന്നവർക്ക് ഗ്രേഡ് വാല്യു ഒമ്പതായിരിക്കും. എ ഗ്രേഡിന് എട്ടും ബി പ്ലസ് ഗ്രേഡിന് ഏഴും ബി ഗ്രേഡിന് ആറും സി പ്ലസ് ഗ്രേഡിന് അഞ്ചും സി ഗ്രേഡിന് നാലും ഡി പ്ലസ് ഗ്രേഡിന് മുന്നും ഡി ഗ്രേഡിന് രണ്ടുമാണ് ഗ്രേഡ് വാല്യൂ.
ഉന്നത പഠനത്തിനായി അപേക്ഷിക്കുമ്പോൾ ഗ്രേഡ് വാല്യു കണക്കിലെടുത്താണ് പ്രവേശനത്തിനായുള്ള മാനദണ്ഡം. ഓരോ വിഷയത്തിലും ലഭിക്കുന്ന ഗ്രേഡുകൾ ഉന്നത വിദ്യാഭ്യാസ പ്രവേശന ലിസ്റ്റ് തയ്യാറാക്കുന്നതിലെ പ്രധാന ഘടകമാണ്.
Read More: Kerala PLUS TWO 2022 How to check: ഹയർ സെക്കൻഡറി ഫലം ‘പിആർഡി ലൈവ്’ ആപ്പിലും അറിയാം