/indian-express-malayalam/media/media_files/uploads/2021/07/money1.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുളള തീയതി നീട്ടി. സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഫൈനില്ലാതെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 3 ആണ്. 600 രൂപ ഫൈനോടെ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 5 ആണ്. സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് അടയ്ക്കേണ്ട അവസാന തീയതിയും ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതി ഓഗസ്റ്റ് 6 ആണ്.
ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 87.94 ആണ് പ്ലസ് ടു വിജയശതമാനം. മുൻവർത്തെക്കാൾ വിജയ ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം നേടിയത് 85.13 ശതമാനം. വിഎച്ച്എസ്‌ഇക്ക് 80.36% വിജയം.
സർക്കാർ സ്കൂളുകളിൽ ഇത്തവണ 85.02% വിജയം. എയ്ഡഡ് മേഖലയിൽ 90.37% വിജയം. അൺ എയ്ഡഡിൽ വിജയം 87.67%. സ്പെഷ്യൽ സ്കൂളുകളിൽ 100 ശതമാനം വിജയം. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം (91.11). വിജയ ശതമാനം ഏറ്റവും കുറവുളള ജില്ല പത്തനംതിട്ടയാണ് (82.53).
നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം 136 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം (57,629 പേര്‍). ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് (9,465 പേര്‍). മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 48,383 (മുന്‍വര്‍ഷം 18,510). ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എ പ്ലസ് ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (6,707പേര്‍).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.