/indian-express-malayalam/media/media_files/uploads/2019/11/university-announcement-6.jpg)
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കേരള സർവകലാശാല
പ്രാക്ടിക്കൽ, പ്രോജക്ട് – വൈവ വോസി: കേരളസർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി, ഏപ്രിൽ 2025 പ്രോജക്ട് – വൈവ വോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല നടത്തുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി, ഏപ്രിൽ 2025 പരീക്ഷയുടെ വൈവ വോസി മേയ് 12 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഏപ്രിൽ 2025 പരീക്ഷയുടെ പ്രോജക്ട് – വൈവ വോസി പരീക്ഷ മേയ് 7 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബിഎസ്‍സി എൻവിയോൺമെന്റൽ സയൻസ് ആന്റ് എൻവിയോൺമെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് (216), ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ ആന്റ് പ്രോജക്ട് വൈവ വോസി പരീക്ഷ മേയ് 6 മുതൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബി.ടെക്. ഒക്ടോബർ 2024 (2013 സ്കീം) കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ സിസ്റ്റം സോഫ്റ്റ്‍വെയർ ലാബ് (13608) പ്രാക്ടിക്കൽ പരീക്ഷ 2025 ഏപ്രിൽ 30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബിഎസ്‍സി ബോട്ടണി ആന്റ് ബയോടെക്നോളജി (247), ബിഎസ്‍സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (b) (350), ഏപ്രിൽ 2025 പരീക്ഷകളുടെ പ്രാക്ടിക്കൽ 2025 മേയ് 12 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബി.വോക്. ട്രാവൽ ആന്റ് ടൂറിസം, ഏപ്രിൽ 2025 കോഴ്സിന്റെ പ്രോജ്ക്ട് ആന്റ് വൈവ വോസി, ഓൺ ജോബ് ട്രെയിനിംഗ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഏപ്രിൽ 2025 കോഴ്സിന്റെ പ്രോജക്ട് ആന്റ് വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
MPES, BPEd കോഴ്‌സുകളിലേക്കുളള അഡ്മിഷൻ അപേക്ഷ ക്ഷണിക്കുന്നു: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (LNCPE), കാര്യവട്ടം, തിരുവനന്തപുരം നടത്തുന്ന MPES , BPEd (4 yr ) Innovative കോഴ്‌സുകളിലേക്കുള്ള 2025 - 26 അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷനായി 2025 ഏപ്രിൽ 30 മുതൽ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
എം.എ പശ്ചിമേഷ്യൻ പഠനം (West Asian Studies) അഡ്മിഷൻ 2025 - അപേക്ഷ ക്ഷണിക്കുന്നു: വിദ്യാഭ്യാസരംഗം അനുദിനം മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. പരമ്പരാഗത വിഷയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, അന്തർ വൈജ്ഞാനിക രീതിക്ക് ഊന്നൽ നൽകുന്ന പഠനശാഖകൾ ഇന്ന് വ്യാപകമായി വളർന്നുവരുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ സ്ഥാപനങ്ങളുടെ നയരൂപീകരണത്തിനും നിർവഹണ- ത്തിനുമാണ് പുതിയ വിദ്യാഭ്യാസ നയവും അതിന്റെ പാഠ്യപദ്ധതികളും ഊന്നൽ നൽകുന്നത്. ഇത്തരം സമീപനത്തിൽ പാഠ്യപദ്ധതി വിഭാവനം ചെയ്തിട്ടുള്ള മേഖലയാണ് പശ്ചിമേഷ്യൻ പഠന (West Asian Studies) വിഭാഗം.
അമേരിക്കയിലും, യൂറോപ്പിലുമുള്ള ലോകോത്തര സർവ്വകലാശാലകളിലെല്ലാം പശ്ചിമേഷ്യൻ പഠനം ഇന്ന് ഏറെ പ്രശസ്തമാണ്. Middle Eastern Studies, Oriental Studies, Near Eastern Studies, Arab studies, Gulf studies എന്നിങ്ങനെ വിവിധ നാമങ്ങളിലാണ് ഈ പഠന ശാഖ അറിയപ്പെടുന്നത്. ലോക സാംസ്കാരിക-രാഷ്ട്രീയ- സമ്പദ്ഘടനയിൽ തന്ത്രപ്രധാനമായ പശ്ചിമേഷ്യൻ മേഖലയെ ആഴത്തിൽ വിശകലനം ചെയ്യാനും അനുയോജ്യമായ നയരൂപീകരണം നടത്താനും ഈയൊരു പഠനശാഖ സാഹചര്യമൊരുക്കുന്നു.
അന്തർ ദേശീയ തലത്തിൽ പശ്ചിമേഷ്യയുടെ പ്രാധാന്യം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പല രാജ്യങ്ങളും ഈ രംഗത്ത് പുതിയ ഇൻസ്റ്റിറ്റ്യൂട്ടുകൾ തന്നെ സ്ഥാപിച്ചു വരികയാണ്. ചരിത്രപരമായി തന്നെ, ഈ മേഖലയുമായി സവിശേഷ ബന്ധം നിലനിർത്തിപ്പോരുന്ന ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയിലും ഈ പഠന മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നിലവിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഢ് സർവകലാശാല, തുടങ്ങിയ കേന്ദ്ര സർവകലാശാലകളിൽ പശ്ചിമേഷ്യൻ പഠനത്തിൽ ബിരുദാനന്തര ബിരുദത്തിനും, ഗവേഷണത്തിനും അവസരമുണ്ട്. മൈസൂർ സർവകലാശാല, കേരള സർവകലാശാല എന്നിവ പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദം നൽകുന്ന ദക്ഷിണേന്ത്യയിലെ സ്ഥാപനങ്ങളാണ്.
അദ്ധ്യയനം, ഗവേഷണം എന്നിവയ്ക്ക് പുറമെ, സർക്കാർ സർക്കാരേതര സ്ഥാപനങ്ങളിലെ നയരൂപീകരണ-വിശകലന വിദഗ്ദ്ധരായും സേവനം ചെയ്യാൻ പശ്ചിമേഷ്യൻ പഠനം അവസരങ്ങൾ തുറന്നുവയ്ക്കുന്നു മീഡിയ, പശ്ചിമേഷ്യയുമായുള്ള വാണിജ്യ സംരംഭങ്ങൾ എന്നിവ പശ്ചിമേഷ്യൻ പഠിതാക്കക്കളെ ആകർഷിക്കുന്ന മേഖലകലാണ്.
മുകളിൽ പരാമർശിച്ചിരിക്കുന്ന സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് കേരള സർവകലാശാല പശ്ചിമേഷ്യൻ പഠനം ആവിഷ് ക്കരിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ മേഖലയുടെ ചരിത്രം, രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം എന്നീ മേഖലയെ കേന്ദ്രീകരിച്ചുകൊണ്ട്, സാമൂഹിക-ധൈഷണിക പ്രസ്ഥാനങ്ങൾ. അന്താരാഷ്ട്ര ബന്ധങ്ങൾ, കുടിയേറ്റം, അറബ് ജനതയും ലിംഗപദവിയും, വിദേശനയം, നയതന്ത്രം, സുരക്ഷ, സംഘർഷങ്ങളും സമാധാന ശ്രമങ്ങളും തുടങ്ങിയവയൊക്കെ പ്രസ്തുത പഠനശാഖയുടെ വിഷയ പരിധിയിലുൾപ്പെടുന്നു. കേരള സർവകലാശാലയിൽ എം എ വെസ്റ്റ് എഷ്യൻ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 30. അപേക്ഷിക്കാനുള്ള യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ബിരുദം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി കേരള സർവകലാശാലയുടെ വെബ്സൈറ്റ് https://admissions. keralauniversity.ac.in/css2025/ സന്ദർശിക്കുക. ഫോൺ: 9446552008, 9847502818
എംജി സർവകലാശാല
പരീക്ഷാ ഫലം: ഒന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി മോളിക്കുലാര്‍ ബയോളജി ആന്‍റ് ജെനറ്റിക് എന്‍ജിനീയറിംഗ്(2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം.
പരീക്ഷാ തീയതി: ആറാം സെമസ്റ്റര്‍ സിബിസിഎസ്(പുതിയ സ്കീം-2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) ബിഎ മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മെയ് എട്ടിന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം: നാല്, ആറ് സെമസ്റ്റർ ( 2014 സ്‌കീം - 2016 മുതൽ 2018 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 16 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം: വിദൂരവിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS - PG - SDE ) എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
പരീക്ഷകൾ പുനഃ ക്രമീകരിച്ചു: സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവെച്ച, ചുവടെ ചേർത്ത പ്രകാരമുള്ള കോഡ് ഉള്ള 9 വിഷയങ്ങളുടെ (14 കോഴ്സ്) പരീക്ഷകൾ 2025 മെയ് 5-ന് (തിങ്കളാഴ്ച) നടത്തപ്പെടുന്നതാണ്.പരീക്ഷാ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.
പുനർ മൂല്യ നിർണ്ണയ ഫലം: അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2024 പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
നോമിനൽ റോൾ, ഹാൾടിക്കറ്റ്: സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം. കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി. ബി. സി.എസ്. എസ്.) റെഗുലർ (2023 അഡ്മിഷൻ / 2023 സിലബസ്), സപ്ലിമെന്ററി & ഇമ്പ്രൂവ്മെന്റ് (2022 അഡ്മിഷൻ / 2022 സിലബസ്), മെയ് 2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
സംസ്കൃത സർവകലാശാല
സംസ്കൃത സർവ്വകലാശാല: ഡിപ്ലോമ, പി.ജി. ഡിപ്ലോമ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ സംസ്കൃതം കോഴ്സ്; അവസാന തീയതി ജൂൺ 10: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹ്രസ്വകാല ഓൺലൈൻ സംസ്കൃതം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം എന്നാണ് ഓൺലൈൻ കോഴ്സിന്റെ പേര്. പ്രായപരിധിയില്ല.
മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ ദൈർഘ്യം 14 ആഴ്ച. 20 മണിക്കൂർ ക്ലാസുണ്ടായിരിക്കും. കോഴ്സ് ഫീസ് 2500/- രൂപ. ഓൺലൈനായി അപേക്ഷിക്കണം. ജൂൺ10 വരെ അപേക്ഷകൾ സ്വീകരിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.ssus.ac.in സന്ദർശിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.