/indian-express-malayalam/media/media_files/uploads/2017/03/jobs6.jpg)
തൊഴിൽ വാർത്തകൾ
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ, 37400-79000 ശമ്പള സ്കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫോം, ബയോഡാറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.Kerala.gov.in സന്ദർശിക്കുക.
ലാബ് അസിസ്റ്റന്റ് ഒഴിവ്
ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിൽ ലാബ് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ജൂലൈ 24 ന് രാവിലെ 10.30 ന് കോളജിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെുടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
അധ്യാപക ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടിടിസി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും, ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. 18 വയസിനും 40 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 27 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
സൈറ്റോജനറ്റിസിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 36,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ സൈറ്റോജനറ്റിസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി ലൈഫ് സയൻസ് ബിരുദവും സൈറ്റോജനറ്റിക് ടെക്‌നിക്കിൽ മൂന്നു വർഷത്തെ ക്ലിനിക്കൽ പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 31ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.
സൈക്കോളജി അപ്രന്റീസ് അഭിമുഖം
തിരുവനന്തപുരം ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ 2024-25 അധ്യയന വർഷത്തെ സൈക്കോളജി അപ്രന്റീസ് ഉദ്യോഗാർഥികളെ പ്രതിമാസം 17,600 രൂപ നിരക്കിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 26ന് രാവിലെ 11 ന് കോളജ് ഓഫീസിൽ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/ എം.എസ്‌സി) നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9847245617.
കോളേജുകളിൽ സൈക്കോളജി അപ്രന്റിസ് നിയമനം
ഗവ. ബ്രണ്ണൻ കോളജ്, ധർമടം, എസ്.എൻ കോളജ്, തോട്ടട, നിർമ്മലഗിരി കോളജ്, കൂത്തുപറമ്പ്, എം.ജി കോളജ്, ഇരിട്ടി എന്നീ കോളജുകളിലേക്കായി 3 സൈക്കോളജി അപ്രന്റിസുമാരെ കരാർ അടസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂലൈ 29 ന് 11 മണിക്ക് ഗവ. ബ്രണ്ണൻ കോളജിൽ നടക്കുന്നു. സൈക്കോളജിയിൽ റഗുലർ ആയി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.