/indian-express-malayalam/media/media_files/uploads/2020/03/kendriya-vidyanikethan.jpg)
ഒന്നുമുതൽ എട്ട് വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നൽകി കേന്ദ്രീയ വിദ്യാലയം. രാജ്യത്തെ മുഴുവൻ കേന്ദ്രീയവിദ്യാലയങ്ങളിലെയും ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും വാർഷികപരീക്ഷ കൂടാതെ തന്നെ പുതിയ ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുമെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രീയ വിദ്യാലയ സമിതി. ഈ ക്ലാസുകളിലെ കുട്ടികളുടെ ഫലം വാട്സ്ആപ്പ്, എസ്എംഎസ്, ഇമെയിൽ വഴി രക്ഷിതാക്കളെ അറിയിക്കുമെന്നും കേന്ദ്രീയ വിദ്യാലയ സമിതി അറിയിക്കുന്നു.
അവസാന പരീക്ഷയിൽ ഇ ഗ്രേഡ് കിട്ടിയ വിദ്യാർത്ഥികളെയും ഒരു പരീക്ഷയുമില്ലാതെ പുതിയ ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കും. സാധാരണരീതിയിൽ, ഇ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ ഒരു ഇപ്രൂവ്മെന്റ് ടെസ്റ്റിന് ഹാജരാകേണ്ടതുണ്ട്.
Read in English: Kendriya Vidyalyas to promote Class 1 to 8 without exam, result via WhatsApp
കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്താൻ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനം കേന്ദ്രീയവിദ്യാലയം കൈകൊണ്ടിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ മിക്ക പരീക്ഷ ബോർഡുകളും പരീക്ഷകളും പരീക്ഷഫലവും പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്.
അതിനിടയിൽ, ബീഹാർ ബോർഡ് പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം ഇന്ന് പ്രഖ്യാപിച്ചു. ഈ​​ അധ്യയനവർഷത്തിൽ ആദ്യമായി പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിക്കുന്നതും ബീഹാർ ബോർഡാണ്.
Read more: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us