scorecardresearch

IIT JEE Advance 2020: ജെഇഇ അഡ്വാൻസിന് സെപ്റ്റംബർ 11 മുതൽ അപേക്ഷിക്കാം

IIT JEE Advance 2020: ജെഇഇ മെയിനിൽ ആദ്യത്തെ രണ്ടരലക്ഷം റാങ്കിനകത്ത് വന്നവർക്കാണ് ജെഇഇ അഡ്വാൻസ്‌ എഴുതാൻ അവസരം ലഭിക്കുക

IIT JEE Advance 2020: ജെഇഇ മെയിനിൽ ആദ്യത്തെ രണ്ടരലക്ഷം റാങ്കിനകത്ത് വന്നവർക്കാണ് ജെഇഇ അഡ്വാൻസ്‌ എഴുതാൻ അവസരം ലഭിക്കുക

author-image
Education Desk
New Update
jee advance 2020, iit jee advanced, jeeadv.ac.in, iit jee advanced exam date, iit delhi, iit jee advance 2020 application form, education news

IIT JEE Advance 2020: ഐഐടികളിലെ പ്രവേശനത്തിന്‌ നാഷണൽ ടെസ‌്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന ജെഇഇ അഡ്വാൻസിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 11 ന് ആരംഭിച്ച് സെപ്റ്റംബർ 16 ന് സമാപിക്കും. ഫീസ് അടയ്ക്കാൻ സെപ്റ്റംബർ 17 വരെ സാവകാശമുണ്ട്.

Advertisment

താത്പര്യമുള്ളവർക്ക് jeeadv.ac.in ൽ അപേക്ഷിക്കാം. സെപ്റ്റംബർ 27 നാണ് പരീക്ഷ. പരീക്ഷഫലം ഒക്ടോബർ അഞ്ചിന് പ്രഖ്യാപിക്കും. ജെഇഇ മെയിനിൽ ആദ്യത്തെ രണ്ടരലക്ഷം റാങ്കിനകത്ത് വന്നവർക്കാണ് ജെഇഇ അഡ്വാൻസ്‌ എഴുതാൻ അവസരം ലഭിക്കുക. ഒപ്പം വിദേശ പൗരന്മാർക്കും അപേക്ഷിക്കാം.12-ാം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജെഇഇ അഡ്വാൻസ്ഡിന്റെ താൽക്കാലിക ഷെഡ്യൂൾ അനുസരിച്ച്, ജെഇഇ മെയിന്റെ ഫലം സെപ്റ്റംബർ 10 നകം പ്രതീക്ഷിക്കാം.

ജെ‌ഇ‌ഇ മെയിനിൽ നിന്ന് വ്യത്യസ്തമായി, ജെ‌ഇഇ അഡ്വാൻസ്ഡിനായി അപേക്ഷിക്കുന്നവർക്ക് പ്രായപരിധിയുണ്ട്. പരീക്ഷാർത്ഥികൾ 1995 ഒക്ടോബർ ഒന്നിനു ശേഷം ജനിച്ചവർ ആയിരിക്കണം. എസ് സി, എസ് ടി, പിഡബ്ല്യുഡി പരീക്ഷാർത്ഥികൾക്ക് അഞ്ച് വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും.

2,800 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വനിതാ കാൻഡിഡേറ്റിനും എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങളിൽ നിന്നുള്ളവർക്കും 1,400 രൂപയാണ് ഫീസ്. വിദേശ പൗരന്മാർക്കുള്ള ഫീസ് 150 ഡോളറാണ്, സാർക്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഫീസ് 75 ഡോളറാണ്.

Read more: JEE Mains 2020 Toppers: പരീക്ഷകളെ പ്രണയിച്ച് ഇരട്ടകൾ

Jee Jee Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: