scorecardresearch
Latest News

JEE Mains 2020 Toppers: പരീക്ഷകളെ പ്രണയിച്ച് ഇരട്ടകൾ

JEE Main Toppers: ‘മൂന്നു വിഷയങ്ങളും നിത്യം പഠിക്കുമെന്ന് ഞാൻ ഉറപ്പുവരുത്തി. താരതമ്യേന ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ ഞാൻ കൂടുതൽ സമയം ചെലവഴിച്ചു’ ജെഇഇ മെയിൻ പരീക്ഷയിൽ വിജയം കൊയ്ത നിഷാന്ത്-പ്രണവ് സഹോദരങ്ങള്‍ പറയുന്നു

jee main result, jee mian toppers, jeemain.nta.nic.in, nta.ac.in, jee main rank 1, ജെഇഇ മെയിൻ, nta jee main result, nta, jee question paper, new delhi topper, education news, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Twins, who love exams, top JEE Mains 2020 with 100 and 99.9 percentile: പരീക്ഷയെന്ന് കേൾക്കുമ്പോൾ മുട്ട് കൂട്ടിയിടിക്കുന്ന കുട്ടികളുണ്ട്, അവർക്കെല്ലാം ഒരു വിസ്മയമായിരിക്കും ഇരട്ടകളായ നിഷാന്ത് അഗർവാൾ- പ്രണവ് അഗർവാൾ സഹോദരങ്ങൾ. പരീക്ഷകളിൽ പങ്കെടുക്കുന്നതും ഉയർന്ന സ്കോർ വാങ്ങുന്നതുമാണ് ഈ അപൂർവ്വ ഇരട്ടകളുടെ പ്രധാന ഹോബി.

ജോയിന്റ് എൻട്രൻസ് എക്സാമിനേഷനിൽ (JEE Main) നിഷാന്ത് 100 ശതമാനം വിജയം നേടിയപ്പോൾ 99.93 ശതമാനം വിജയവമായി പ്രണവ് അഗർവാളും തൊട്ടുപിന്നാലെയുണ്ട്. മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഇരുവരും ഉന്നത വിജയം കൈവരിച്ചത്. ഐഐടിയിൽ ചേരാൻ ആഗ്രഹിക്കുന്ന ഇരുവരും ജെഇഇയുടെ സെക്ഷൻ പരീക്ഷകളിൽ ( Joint Entrance Examination (JEE) Main) വിജയം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ദിവസം 10 മുതൽ 12 മണിക്കൂർ വരെയാണ് പഠനത്തിനും സംശയനിവാരണത്തിനുമായി ഈ സഹോദരങ്ങൾ മാറ്റിവച്ചത്. ഒന്നിച്ചു പഠിച്ചു മുന്നേറുന്നതിനൊപ്പം പരസ്പരം പ്രചോദിപ്പിക്കാനും ഈ പതിനേഴുകാർ മറന്നില്ല. ഒന്നിച്ചായിരുന്നു എല്ലാ തയ്യാറെടുപ്പുകളും നടത്തിയതെങ്കിലും നിഷാന്ത് സഹോദരൻ പ്രണവിനെക്കാൾ ഒരുപടി മുന്നിൽ സ്കോർ ചെയ്തു. ഏപ്രിൽ നടക്കുന്ന അടുത്ത സെഷനിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അതു തനിക്ക് പ്രചോദനമാകുമെന്ന് പ്രണവ് പറയുന്നു.

“എന്റെ സഹോദരൻ നേടിയ മികച്ച സ്കോർ എന്നെ കൂടുതൽ പ്രചോദിപ്പിക്കുന്നു. ആ വിജയത്തിൽ എനിക്ക് സന്തോഷമുണ്ട്. ഒപ്പം വീണ്ടും പരീക്ഷയ്ക്ക് ഹാജരാവാനും റാങ്ക് മെച്ചപ്പെടുത്താനും ഞാൻ ശ്രമിക്കുകയും ചെയ്യും,”പ്രണവ് ഇന്ത്യൻ എക്സ്‌പ്രസ്സ്.കോമിനോട് പറഞ്ഞു.

Read in English: Son of doctors, opted engineering for love of math, tops JEE Main 2020

JEE Main 2020: പരീക്ഷകൾ എഴുതാൻ പൊതുവെ തങ്ങൾക്ക് ഇഷ്ടമാണെന്ന് ഇരുവരും പറയുന്നു. അക്കാദമിക് രംഗത്തും തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇരുവരുടെയും ലക്ഷ്യം ഇന്ത്യൻ​ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ആണ്. ഏതു മേഖല തിരഞ്ഞെടുക്കണമെന്ന് നിഷാന്ത് ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്നാൽ പ്രണവിനിഷ്ടം കമ്പ്യൂട്ടർ സയൻസ് ആണ്. “എനിക്ക് കോഡിംഗ് ഇഷ്ടമാണ്. Python, C++ എന്നിവ ഇപ്പോൾ തന്നെ അറിയാമെങ്കിലും ഈ രംഗത്ത് കൂടുതൽ ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നു,” പ്രണവ് പറയുന്നു.

“ഞാനൊരു പതിവ് പിൻതുടർന്നിരുന്നു. മൂന്നു വിഷയങ്ങളും നിത്യം പഠിക്കുമെന്ന് ഞാൻ ഉറപ്പുവരുത്തി. താരതമ്യേന ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ ഞാൻ കൂടുതൽ സമയം ചെലവഴിച്ചു. എന്റെ പ്രധാന ഫോക്കസ് ജെഇഇ (JEE) ആയിരുന്നു. എൻസിആർടി, ഫിജി (FIITJEE) സബ്ജെക്ടുകളിൽ ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്തി,” പരീക്ഷയ്ക്ക് വേണ്ടി താൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് നിഷാന്ത്.

പഠനത്തിന്റെ സമ്മർദ്ദം കുറക്കാനായി, ഇടവേളകളിൽ നിഷാന്ത് ബാഡ്മിന്റൺ പരിശീലിച്ചു. ഒപ്പം പസിലുകൾ സോൾവ് ചെയ്യുന്നതും മനസ്സിന് ആശ്വാസം പകർന്നുവെന്ന് നിഷാന്ത് പറയുന്നു. അതേസമയം, സംഗീതമായിരുന്നു പ്രണവിന്റെ ഒഴിവുവേളകൾക്ക് ആശ്വാസം പകർന്നത്.

Read more: അന്തരീക്ഷ പേടകങ്ങളെ തിരികെയെത്തിക്കാനുള്ള സംവിധാനവുമായി കുസാറ്റ് വിദ്യാർഥികള്‍

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Twin brothers highest score top jee mains 2020