/indian-express-malayalam/media/media_files/uploads/2019/12/jee-main.jpg)
ജെഇഇ മെയിൻ, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 നും 23 നും ഇടയ്ക്കും നീറ്റ് ജൂലൈ 26 നും ജെഇഇ അഡ്വാൻസ്ഡ് ഓഗസ്റ്റിലും നടക്കുമെന്ന് എച്ച്ആർഡി മന്ത്രി രമേശ് പൊക്രിയാലാണ് അറിയിച്ചത്.
അടുത്ത അക്കാദമിക വർഷത്തിൽ ചുരുക്കിയ സിലബസായിരിക്കും വിദ്യാർഥികൾക്ക് പഠിക്കേണ്ടി വരിക. വിദ്യാർഥികൾക്ക് വിലയേറിയ അക്കാദമിക് സമയം നഷ്ടമായതിനാൽ വരാനിരിക്കുന്ന അക്കാദമിക് സെഷനായി സിലബസ് കുറയ്ക്കുമെന്ന് എച്ച്ആർഡി മന്ത്രി അറിയിച്ചു. ജെഇഇ മെയിൻ, നീറ്റ് 2021 എന്നിവയുടെ സിലബസും കുറയ്ക്കും. ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയാണ് സിലബസ് ചുരുക്കുന്ന നിർദേശം ആദ്യം മുന്നോട്ടുവച്ചത്.
Read Also: സെപ്റ്റംബറിൽ പുതിയ ബാച്ച്; ആഴ്ചയിൽ ആറു ദിവസം ക്ലാസ്സ്: കോളേജ് തുറക്കുന്നതിനുള്ള യുജിസി ശുപാർശകൾ
ഏപ്രിലിൽ നടത്തേണ്ടിയിരുന്ന പരീക്ഷ മേയ് ആദ്യ വാരത്തിലേക്കും പിന്നീട് മേയ് അവസാനത്തേക്കും നീട്ടി. പക്ഷേ രാജ്യത്ത് മൂന്നാം ഘട്ട ലോക്ക്ഡൗൺ മേയ് 17 വരെ നീട്ടിയതോടെയാണ് പരീക്ഷകൾ വീണ്ടും മാറ്റിവച്ചത്.
ഏകദേശം 9 ലക്ഷത്തോളം വിദ്യാർഥികളാണ് ജെഇഇ മെയിൻ പരീക്ഷ എഴുതാൻ കാത്തിരിക്കുന്നത്. നീറ്റ് 2020 പരീക്ഷയ്ക്കായി 15.93 ലക്ഷത്തോളം പേരാണ് അപേക്ഷിച്ചിട്ടുളളത്. അതേസമയം, ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താനുളള തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി നീട്ടിയിരുന്നു. ഇത് ഇനിയും നീട്ടാനാണ് സാധ്യത.
Read in English: JEE Main, NEET 2020 delayed till July, HRD Minister announces new dates
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.