scorecardresearch
Latest News

സെപ്റ്റംബറിൽ പുതിയ ബാച്ച്; ആഴ്ചയിൽ ആറു ദിവസം ക്ലാസ്സ്: കോളേജ് തുറക്കുന്നതിനുള്ള യുജിസി ശുപാർശകൾ

പരീക്ഷ ഓൺലൈനിലോ ഓഫ്‌ലൈനിലോ നടത്താം, ഡിസംബർ വെക്കേഷൻ ഒഴിവാക്കണം, ഗവേഷക വിദ്യാർഥികൾക്ക് ആറുമാസം അധികം നൽകും

new college session, യുജിസി, colleges new academic year, കോളേജ് അധ്യയന വര്‍ഷം, universities india lockdown, colleges new session september,ugc, യുജിസിcollege, കോളേജ്, class, ക്ലാസ്സ്, exam,പരീക്ഷ, phd, പിഎച്ച്ഡി, mphil,എംഫിൽ , digree, ഡിഗ്രി, pg,പിജി, corona,കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19,

ന്യൂഡൽഹി: രാജ്യത്തെ കോളേജുകളിൽ ഈ വർഷം സെപ്റ്റംബറോടെ പുതിയ ക്ലാസ്സുകൾ ആരംഭിക്കാൻ ശുപാർശ ചെയ്ത് യുജിസി. കോവിഡ് -19 രോഗവ്യാപനത്തെത്തുടർന്ന് നിർത്തിവച്ച ഡിഗ്രി, പിജി, ക്ലാസുകളും ഗവേഷണ കോഴ്സുകളും പുനരാരംഭിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ വിദഗ്‌ധ സമിതിയെ യുജിസി നിയോഗിച്ചിരുന്നു. സമിതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ യുജിസി പുറത്തിറക്കിയ കരട് അക്കാദമിക് കലണ്ടറിലാണ് പുതിയ അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിക്കണം എന്നതടക്കമുള്ള ശുപാർശകളുള്ളത്.

യുജിസിയുടെ പ്രധാന ശുപാർശകൾ

  • ഫസ്റ്റ് സെമസ്റ്റർ, ഫസ്റ്റ് ഇയർ ക്ലാസ്സുകൾ സെപ്റ്റംബർ ഒന്നുമുതൽ.
  • സീനിയർ ബാച്ചുകളിൽ ക്ലാസ്സുകൾ ഓഗസ്റ്റ് ഒന്നുമുതൽ.
  • ഒന്നാം വർഷ, ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്കായുള്ള പ്രവേശന നടപടികൾ ഓഗസ്റ്റിൽ ആരംഭിക്കണം.
  • അവസാന വർഷ, അവസാന സെമസ്റ്റർ പരീക്ഷകൾ ജൂലൈ ഒന്നിനും 15നും ഇടയിൽ പൂർത്തിയാക്കണം. മാസാവസാനം ഫലം പ്രഖ്യാപിക്കണം.

Read More: കോളേജുകളിൽ ഓൺലൈൻ പരീക്ഷ: നിർദേശിക്കുന്നത് മൂന്നു വഴികൾ, എല്ലാം ക്യാമറയ്ക്ക് മുന്നിൽ

  • മറ്റു ബാച്ചുകളിലുള്ള വിദ്യാർഥികളുടെ പരീക്ഷകൾ ജൂലൈ 16നും 30നും ഇടയിൽ നടത്തണം. ഫലം ഓഗസ്റ്റ് 14ന് മുൻപ് പ്രഖ്യാപിക്കണം. പരീക്ഷയ്ക്കും ഫലപ്രഖ്യാപനത്തിനുമിടയിലുള്ള ദിവസങ്ങൾ മദ്ധ്യവേനൽ അവധിയായി കണക്കാക്കും.
  • അധ്യയന വർഷം ആരംഭിക്കുന്നത് കാരണം ക്ലാസ്സുകൾ നഷ്ടപ്പെടാതിരിക്കാൻ കോളേജുകളിൽ ആഴ്ചയിൽ ആറ് പഠന ദിനങ്ങൾ വേണം.
  • ഡിസംബറിലെ ശൈത്യകാല വെക്കേഷൻ ഒഴിവാക്കണം.
  • അധ്യയന വർഷത്തെ സെമസ്റ്റർ പരീക്ഷകൾ 2021 ജനുവരിയിലും മേയ്-ജൂൺ മാസങ്ങളിലും.
  • 2021 ഓഗസ്റ്റിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നു

പരീക്ഷ ഓൺലൈനിലോ ഓഫ്‌ലൈനിലോ നടത്താം

പരീക്ഷകൾ ഓൺലൈനിലാണോ ഓഫ്‌ലൈനിലാണോ നടത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കും സ്വാതന്ത്ര്യമുണ്ടെന്ന് യുജിസി വ്യക്തമാക്കി. സാമൂഹിക അകല നിർദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷ സമയം മൂന്നിൽ നിന്ന് രണ്ടു മണിക്കൂറായി ചുരുക്കാം. സാമൂഹിക അകലത്തിനായുള്ള നിർദേശങ്ങൾ കർശനമായി പാലിച്ചാവണം പരീക്ഷകൾ നടത്തേണ്ടതെന്നും യുജിസി വ്യക്തമാക്കി.

പരീക്ഷ നടത്താൻ കഴിഞ്ഞില്ലെങ്കിൽ

  • വാർഷിക, ടെർമിനൽ പരീക്ഷകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇന്റേണൽ അസസ്മെന്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ 50 ശതമാനം മാർക്ക് നൽകണം. മുൻ വർഷങ്ങളിലെയോ സെമസ്റ്ററുകളിലെയോ മാർക്കുകളുടെ അടിസ്ഥാനത്തിൽ ബാക്കി 50 ശതമാനം മാർക്ക് കണക്കാക്കണം.

Read More: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാന്‍ അനുമതി; നിബന്ധനകള്‍ ഇവയാണ്‌

  • ഇയർ ബേസ്ഡ് ക്ലാസുകളിലെ ഒന്നാംവർഷ വിദ്യാർഥികളുടെ കാര്യത്തിൽ 100 ശതമാനം മാർക്കും ഇന്റേണൽ അസസ്മെന്റ് അടിസ്ഥാനമാക്കി നൽകേണ്ടി വരും. മുൻ വർഷങ്ങളിലെ മാർക്ക് ലഭ്യമാവില്ലെന്നതിനാലാണിത്.
  • മാർക്കും ഗ്രേഡും മെച്ചപ്പെടുത്താൻ വിദ്യാർഥികൾ ആഗ്രഹിക്കുകയാണെങ്കിൽ അവർക്ക് അടുത്ത അധ്യയന വർഷത്തിൽ പ്രത്യേകം പരീക്ഷ നടത്തും.

ഗവേഷണ വിദ്യാർഥികൾക്ക്

  • ഗവേഷണ വിദ്യാർഥികളുടെ വൈവ വീഡിയോ കോൺഫറൻസിങ്ങ് വഴി നടത്തും.
  • എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്ക് കോഴ്സ് കാലാവധി ആറുമാസം നീട്ടി നൽകും

Read More: Start college session in September, UGC advises

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Coronavirus ugc college admission exam academic calendar