/indian-express-malayalam/media/media_files/uploads/2019/11/jee-exam-1.jpg)
JEE Main admit card 2020: ന്യൂഡൽഹി: ജെഇഇ മെയിൻ ജനുവരി സെഷൻ പരീക്ഷയുടെ ഹാൾ ടിക്കറ്റ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻറ്റിഎ) ഡിസംബർ ആറിന് പ്രസിദ്ധീകരിക്കും. nta.ac.in, jeemain.nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
Read More: ജെഇഇ മെയിൻ 2020: ന്യൂമറിക്കൽ ടൈപ്പ് ചോദ്യങ്ങളുടെ മാതൃക ചോദ്യപേപ്പർ പുറത്തിറക്കി
ഹാൾ ടിക്കറ്റിൽ പരീക്ഷ കേന്ദ്രം, സമയം എന്നിവ ഉണ്ടായിരിക്കും. മൂന്നു മണിക്കൂറാണ് എൻജിനീയറിങ് കോഴ്സിലേക്കുളള paper-I ന്റെയും, ആർക്കിടെക്ചർ കോഴ്സിലേക്കുളള paper-II വിന്റെയും ഓൺലൈൻ പരീക്ഷ സമയം. ഈ വർഷം മുതൽ ബി.പ്ലാൻ എന്ന പേപ്പറും ഉണ്ടായിരിക്കും. രണ്ടു ഘട്ടമായാണ് പരീക്ഷ. രാവിലെ 9.30 നും ഉച്ചയ്ത്തുശേഷം 2.30 നുമാണ് പരീക്ഷ നടക്കുക. ഹാൾ ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കാർഡും പരീക്ഷ എഴുതാൻ വരുമ്പോൾ കൊണ്ടുവരണം.
JEE Main admit card: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം
Step 1: jeemain.nic.in വെബ്സൈറ്റ് സന്ദർശിക്കുക
Step 2: ‘JEE Main (2020)’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം ‘download admit card’ എന്ന ലിങ്കിൽ (ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിക്കുന്ന തീയതിയിൽ മാത്രമേ ലിങ്ക് ആക്ടിവറ്റ് ആകൂ) ക്ലിക്ക് ചെയ്യുക
Step 3: അപ്പോൾ പുതിയൊരു പേജിലേക്ക് പോകും
Step 4: പുതിയ പേജിൽ റജിസ്റ്റേഡ് യൂസർ ഐഡിയും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുക
Step 5: സ്ക്രീനിൽ അഡ്മിറ്റ് കാർഡ് തെളിയും
Step 6: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
എൻടിഎ ജെഇഇ പരീക്ഷയുടെ ചോദ്യപേപ്പറിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിഷയം ആസ്പദമാക്കിയുളള ചോദ്യങ്ങൾ കുറയ്ക്കുകയും ന്യൂമറിക്കൽ ചോദ്യങ്ങൾ കൂട്ടുകയും ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.