NTA JEE Main 2020: ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) 2020 പരീക്ഷയുടെ ന്യൂമറിക്കൽ ടൈപ്പ് ചോദ്യങ്ങളുടെ മാതൃക ചോദ്യപേപ്പർ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) റിലീസ് ചെയ്തു. ജെഇഇ പരീക്ഷയിൽ ആദ്യമായാണ് ന്യൂമറിക്കൽ ടെപ്പ് ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത്. അതിനാൽ മാതൃക ചോദ്യപേപ്പർ പരീക്ഷാർഥികൾക്ക് ഇതേറെ ആശ്വാസം പകരുന്നതാണ്.
2020 മുതലുളള ജെഇഇ പരീക്ഷയിലാണ് അഞ്ചു ന്യൂമറിക്കൽ ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. 2020 ജനുവരിയിൽ നടക്കുന്ന പരീക്ഷയിൽ വിദ്യാർഥികൾക്ക് ഈ ചോദ്യങ്ങൾക്കും ഉത്തരമെഴുതേണ്ടി വരും. ഓരോ ചോദ്യത്തിനും നാലു മാർക്ക് വീതം. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുടേതുപോലെ ന്യൂമറിക്കൽ ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല.
ഒരു പ്രവേശന വർഷത്തേക്ക് രണ്ടു തവണയാണ് ജെഇഇ പരീക്ഷ നടത്തുന്നത്. 2020 ജനുവരിയിൽ 6 മുതൽ 11 വരെയും, ഏപ്രിലിൽ 9 മുതൽ 13 വരെയുമാണ് പരീക്ഷ. ദേശീയതലസ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായുളള പരീക്ഷയാണ് ജെഇഇ.
Read Also: JEE Mains Exam Date 2019: ജെഇഇ പരീക്ഷ 2019 ; അറിയേണ്ടതെല്ലാം