/indian-express-malayalam/media/media_files/uploads/2022/03/exam-students.jpg)
GATE 2022 result: ഐഐടി ഗോരഖ്പൂർ ഗേറ്റ് 2022 പരീക്ഷാ ഫലം നാളെ (മാർച്ച് 17) പ്രസിദ്ധീകരിക്കും. gate. iitkgp.ac.in വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. എൻറോൾമെന്റ് നമ്പർ അല്ലെങ്കിൽ ഇ-മെയിൽ ഐഡിയും പാസ്‌വേഡും നൽകിയാൽ ഫലം അറിയാം. മാർച്ച് 21 നാണ് ഗേറ്റ് പരീക്ഷയുടെ സ്കോർകാർഡ് പുറത്തിറക്കുക. മേയ് 31 വരെ വിദ്യാർത്ഥികൾക്ക് ഇത് ഡൗൺലോഡ് ചെയ്യാം.
ഗേറ്റ് പരീക്ഷാ ഫലപ്രഖ്യാപനത്തിനുശേഷം കട്ട്ഓഫ് മാർക്ക് പ്രസിദ്ധീകരിക്കും. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയിൽ ഉദ്യോഗാർത്ഥികൾ നേടേണ്ട ഏറ്റവും കുറഞ്ഞ മാർക്കാണിത്. ഹാജരായ ഉദ്യോഗാർത്ഥികളുടെ എണ്ണം, ഉദ്യോഗാർത്ഥികൾ നേടിയ റോ സ്കോർ എന്നിവ അടക്കം വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കട്ട് ഓഫ് തയ്യാറാക്കുന്നത്. ഗേറ്റ് 2022 പരീക്ഷയുടെ പ്രതീക്ഷിക്കുന്ന കട്ട് ഓഫ് വിദഗ്‌ധർ പറഞ്ഞിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2022/03/gate-paper.jpg)
ഈ കട്ട് ഓഫ് ഔദ്യോഗികമല്ല, കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഗേറ്റ് പ്രിപ്പറേഷൻ വിദഗ്ധരും തയ്യാറാക്കിയതാണ്.
Read More: University Announcements 15 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.