scorecardresearch

Latest News

University Announcements 15 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 15 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 15 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സിന്റെ മാര്‍ച്ച് 18 ന് ആലപ്പുഴ എസ്.ഡി.വി. കോളേജില്‍ വച്ച് നടത്താനിരുന്ന കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 23 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (247), ബിഎസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) (350) എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 18 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ്, ഹിന്ദി എന്നീ പരീക്ഷകളുടെ വൈവ വോസി യഥാക്രമം മാര്‍ച്ച് 21, മാര്‍ച്ച് 30 എന്നീ തീയതികള്‍ മുതല്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിന്റെ ഓഫീസില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള ഷെഡ്യൂള്‍ പ്രകാരം ഹാള്‍ടിക്കറ്റുമായി പരീക്ഷയില്‍ പങ്കെടുക്കേണ്ടതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 25 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം, റെഗുലര്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 18, 27 തീയതികളില്‍ ആരംഭിക്കുന് ആറ്, ഏഴ് സെമസ്റ്റര്‍ ബി.ഡെസ്സ്. പരീക്ഷകള്‍ക്ക് പിഴകൂടാതെ മാര്‍ച്ച് 22 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 25 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.ജി. ഓൺലൈൻ എം.കോം. കോഴ്സിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. – ഫിനാൻസ് ആന്റ് ടാക്‌സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര – ബിരുദ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും ഓൺലൈനായി നടത്തുന്ന കോഴ്‌സ് യു.ജി.സി. അംഗീകാരമുള്ളതാണ്. ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം. ജോലി ചെയ്യുന്നവർക്കും റെഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുളളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്. ബി.കോം. / ബി.ബി.എ. / ബി.ബി.എം. തുടങ്ങിയ മഹാത്മാഗാന്ധി സർവ്വകലാശാല അംഗീകരിച്ച തതുല്യ കോഴ്‌സുകളിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. 2022 ഏപ്രിൽ 10 നകം പാസ്സാകുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 18000 രൂപയും മൊത്തമായി 72000 രൂപയും വിദേശ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 325 ഡോളറും മൊത്തമായി 1300 ഡോളറും ആണ് കോഴ്‌സ് ഫീസ്. താൽപര്യമുള്ളവർക്ക് www. mguonline.ac എന്ന വബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. പോളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് / പൊളിറ്റിക്‌സ്, ഹ്യൂമൻ റൈറ്റ്‌സ്, പബ്ലിക് പോളിസി ആന്റ് ഗവേർണൻസ് (2020, 2021 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 31 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ നാല് വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (മോഡൽ III – ന്യു ജനറേഷൻ) ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.പി.ഇ., ബി.ടി.ടി.എം (2013-2016 അഡ്മിഷൻ – റി-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 സെപ്റ്റംബറിൽ നടന്ന ഒന്ന്, രണ്ട് വർഷ ബി.ഫാം (പുതിയ സ്‌കീം – 2016 അഡ്മിഷൻ – സപ്ലിമെന്ററി / പഴയ സ്‌കീം 2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പഴയ സ്‌കീം വിദ്യാർത്ഥികളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 370 രൂപ ഫിസ് സഹിതം മാർച്ച് 29 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ പുതിയ സ്‌കീം / പഴയ സ്‌കീം വിദ്യാർത്ഥികൾക്ക് 160 രൂപയാണ്. ഫിസ് സഹിതമുള്ള അപേക്ഷ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 29.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സെക്യൂരിറ്റി ഓഫീസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 21-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സമയക്രമവും വെബ്‌സൈറ്റില്‍.

പരീക്ഷ

എം.സി.എ. നാലാം സെമസ്റ്റര്‍ ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളും ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും 31-നും തുടങ്ങും.

എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും 31-നും രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ 26-നും തുടങ്ങും.

കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2021 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടികയിലുള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യണം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

മോളിക്യൂലർ ബയോളജി അസി.പ്രൊഫസർ

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ മോളിക്യൂലർ ബയോളജി പഠന വകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു.യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.നെറ്റ്/ പി.എച്ച്.ഡി. യോഗ്യത ഉള്ളവർക്ക് മുൻഗണന. ഇൻറർവ്യൂ മാർച്ച് 18 ന് രാവിലെ 10.30ന് നീലേശ്വരം ക്യാമ്പസിൽ നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:9663749475

പരീക്ഷാഫലം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് (2013 വരെയുള്ള അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 21.03.2022 വരെ അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. (2015 സിലബസ്), നവംബർ 2021 പരീക്ഷകൾക്ക് 25.03.2022 മുതൽ 28.03.2022 വരെ പിഴയില്ലാതെയും 30.03.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. പി. എഡ്./ ബി. പി. എഡ്. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 29.03.2022 വരെ പിഴയില്ലാതെയും 31.03.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.

വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ എം. സി. എ. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2016 അഡ്മിഷൻ മുതൽ) നവംബർ-2021 ന്റെ പ്രായോഗിക പരീക്ഷകൾ(മിനി പ്രൊജക്ട്) 16.032022 ന് പാലയാട് ഐ. ടി. എഡ്യുക്കേഷൻ സെന്ററിലും, 21.032022 ന് അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിലും, കണ്ണൂർ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും വച്ച് നടത്തുന്നതാണ്.

Read More: University Announcements 14 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 15 march 2022

Best of Express