/indian-express-malayalam/media/media_files/uploads/2020/03/gate-2020.jpg)
ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗേറ്റ് 2020 പരീക്ഷാഫലം ഐഐടി ഡൽഹി പ്രസിദ്ധീകരിച്ചു. gate.iitd.ac.in വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. പരീക്ഷയുടെ ഫൈനൽ ഉത്തര സൂചിക ഇന്നു പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരി 1, 2, 8, 9 തീയതികളിലായിട്ടായിരുന്നു പരീക്ഷ നടന്നത്.
പ്രിലിമിനറി ഉത്തര സൂചിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം, കൊറോണ വൈറസ് രാജ്യത്ത് പടരുന്ന പശ്ചാത്തലത്തിൽ ഐഐടി ഡൽഹി മാർച്ച് 31 വരെ അടച്ചതായി ഐഐടി ഡൽഹി ഡയറക്ടർ അറിയിച്ചു.
Read Also: മെഡിക്കൽ പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഗേറ്റ് 2020: പരീക്ഷാഫലം പരിശോധിക്കേണ്ട വിധം
Step 1: ഔദ്യോഗിക വെബ്സൈറ്റായ gate.iitd.ac.in കാണുക
Step 2: ഹോം പേജിലെ 'GATE 2020 result’ ലിങ്ക് ക്ലിക്ക് ചെയ്യുക
Step 3: രജിസ്ട്രേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
Step 4: ഫലം സ്ക്രീനിൽ തെളിയും, ഡൗൺലോഡ് ചെയ്യുക
ഗേറ്റ് പരീക്ഷയ്ക്കായി 8,59,048 പേരാണ് രജിസ്റ്റർ ചെയ്തത്. 6,85,088 (79.76 ശതമാനം) പേർ പരീക്ഷ എഴുതി. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. എംടെക് ഫീസ് വർധിപ്പിച്ചതാണ് വിദ്യാർഥികളുടെ എണ്ണം കുറയാനിടയാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.