/indian-express-malayalam/media/media_files/uploads/2019/10/gate-2020.jpg)
GATE 2020 admit card date: ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) 2020 പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ gate.iitd.ac.in വഴി പരീക്ഷാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി 1, 2, 8, 9 തീയതികളിലായാണ് പരീക്ഷ. പ​രീ​ക്ഷ​ഫ​ലം 2020 മാ​ർ​ച്ച്​ 16 ന്​ ​പ്രസിദ്ധീകരിക്കും. ഗേ​റ്റ്​ സ്​​കോ​റി​ന്​ മൂ​ന്നു​ വ​ർ​ഷ​ത്തെ പ്രാബല്യമുണ്ട്.
GATE 2020 admit card to release today, how to download, gate.iitd.ac.in
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനായി gate.iitd.ac.in വെബ്സൈറ്റിലെ ‘download admit card’ ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ നമ്പരും റോൾ നമ്പരും നൽകുക. അപ്പോൾ സ്ക്രീനിൽ ഹാൾ ടിക്കറ്റ് തെളിയും. ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കുക. ഈ പ്രിന്റ്ഔട്ടും ഫൊട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഉണ്ടെങ്കിൽ മാത്രമേ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കൂ.
ഗേറ്റ് 2020 പരീക്ഷയ്ക്കായി 8,60,112 പേരാണ് റജിസ്റ്റർ ചെയ്തിട്ടുളളത്. കഴിഞ്ഞ വർഷം 9.27 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഐഐടികളിൽ എംടെക്ക് ഫീസ് വർധിപ്പിക്കാനുളള കേന്ദ്രമന്ത്രാലയത്തിന്റെ നടപടിയാണ് ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയാൻ കാരണമെന്നാണ് നിഗമനം.
SBI clerk recruitment 2020: എസ്ബിഐയിൽ ജൂനിയര്‍ അസോസിയേറ്റ്; അപേക്ഷ 26 വരെ
ഗേറ്റ് 2020 പരീക്ഷയിൽ കൂടുതൽ പേരും മെക്കാനിക്കൽ എൻജിനീയറിങ് (ME) കോഴ്സിലേക്കാണ് അപേക്ഷിച്ചിരിക്കുന്നത്, 1,71,432 പേർ. ഏറ്റവും കുറവ് ഇക്കോളജി ആൻഡ് ഇവലൂഷൻ (EY) കോഴ്സിലേക്കാണ്, 1,750 പേർ. പുതുതായി അവതരിപ്പിച്ച ബയോമെഡിക്കൽ എൻജിനീയറിങ് (BM) കോഴ്സിലേക്കുളള പരീക്ഷയ്ക്ക് 2,229 അപേക്ഷകളാണ് ലഭിച്ചിട്ടുളളത്.
ഈ വർഷം ​ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഡൽഹിയാണ് പരീക്ഷ നടത്തുന്നത്. ഫെബ്രുവരി ഒന്ന്, രണ്ട്, എട്ട്, ഒൻപത് തീയതികളിലാണ് പരീക്ഷ. ഈ വര്‍ഷം മുതല്‍ ബയോമെഡിക്കല്‍ എൻജിനീയറിങ് (Biomedical Engineering (BM) ) എന്ന വിഷയം കൂടി ഗേറ്റ് പരീക്ഷയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന 24 പരീക്ഷകള്‍ക്ക് പുറമേ, ഇതും കൂടി ചേരുമ്പോൾ ആകെ 25 വിഷയങ്ങളിലാണ് പരീക്ഷകള്‍ നടക്കുക.
Read Here: LIVE UPDATES | GATE 2020 admit card: How to download
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.