SBI Clerk Recruitment 2020: എസ്ബിഐയിൽ ജൂനിയര്‍ അസോസിയേറ്റ്; അപേക്ഷ 26 വരെ

SBI clerk recruitment 2020 Notification: ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in/careers വഴി ഓണ്‍ലൈനായി അപേക്ഷിക്കാം

SBI recruitment 2020, എസ്ബിഐ റിക്രൂട്ട്മെന്റ് 2020, SBI clerk recruitment 2020, എസ്ബിഐ ക്ലർക്ക് റിക്രൂട്ട്മെന്റ് 2020, SBI Junior Associate recruitment 2020,എസ്ബിഐ ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റ് 2020, SBI recruitment 2020 notification, എസ്ബിഐ റിക്രൂട്ട്മെന്റ് 2020 വിജ്ഞാപനം,SBI clerk recruitment 2020 notification, എസ്ബിഐ ക്ലർക്ക് റിക്രൂട്ട്മെന്റ് 2020 വിജ്ഞാപനം,  SBI Junior Associate recruitment 2020 notification, എസ്ബിഐ ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റ് 2020 വിജ്ഞാപനം, SBI clerk apply online, State Bank of India, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, IE Malayalam, ഐഇ മലയാളം 

SBI Clerk Recruitment 2020 Notification: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കല്‍ കേഡറില്‍ ജൂനിയര്‍ അസോസിയേറ്റിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഒഴിവുകള്‍ ഏകദേശം 7870. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in/careers വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ നടപടി ജനുവരി 26 ന് അവസാനിക്കും.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു നിയമനം. എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ രേഖകളുടെ വെരിഫിക്കേഷനും ഇന്റര്‍വ്യൂവിനും വിധേയരാകണം. തുടര്‍ന്നാണ് അന്തിമ യോഗ്യതാ പട്ടിക പ്രസിദ്ധീകരിക്കുക. അംഗവൈകല്യം സംഭവിച്ചര്‍ക്കു നേരിട്ടുള്ള നിയമനത്തില്‍ നാല് ശതമാനം സംവരണമുണ്ട്.

ആകെ ഒഴിവുകള്‍: 7870

യോഗ്യത

വിദ്യാഭ്യാസം: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. നേടിയിരിക്കണം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യത. നിലവില്‍ എസ്ബിഐയില്‍ ക്ലറിക്കല്‍ അല്ലെങ്കില്‍ ഓഫീസര്‍ കേഡറില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല.

പ്രായപരിധി: പരമാവധി 28 വയസ്. കുറഞ്ഞത് 20 വയസ്. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പ്രായത്തില്‍ ഇളവ് നല്‍കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓണ്‍ലൈന്‍ മുഖേനയുള്ള പ്രിലിമിനറി, മെയിന്‍ പരീക്ഷയുടെയും അപേക്ഷയില്‍ വ്യക്തമാക്കിയ ഭാഷയുടെ പരിശോധനയുടെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മെയിന്‍ പരീക്ഷകളില്‍ യോഗ്യത നേടുന്നവര്‍ക്കു മാത്രമേ ഭാഷാ പരിശോധന നടത്തുകയുള്ളൂ.

പ്രിലിമിനറി പരീക്ഷാ സ്‌കീം

മൂന്നു ഭാഗങ്ങളുള്ള 100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയായിരിക്കും ഇത്. ഒരു മണിക്കൂറാണു പരീക്ഷാ സമയം.

ഇംഗ്ലീഷ് ഭാഷ (30 ചോദ്യം): 30 മാര്‍ക്ക്

സംഖ്യാ കഴിവ് (35 ചോദ്യം): 35 മാര്‍ക്ക്

യുക്തിസഹമായ കഴിവ് (35 ചോദ്യം): 35 മാര്‍ക്ക്

പ്രധാന പരീക്ഷ

പരീക്ഷാ സമയം രണ്ടു മണിക്കൂര്‍ 40 മിനിറ്റ്

  • പൊതു/സാമ്പത്തിക അവബോധം (50 ചോദ്യം): 50 മാര്‍ക്ക്
  • ജനറല്‍ ഇംഗ്ലീഷ് (40 ചോദ്യം): 40 മാര്‍ക്ക്
  •  ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50 ചോദ്യം): 50 മാര്‍ക്ക്
  •  യുക്തിസഹമായ കഴിവും കമ്പ്യൂട്ട് അഭിരുചിയും (50 ചോദ്യം): 60 മാര്‍ക്ക്

ഒബ്ജക്ടീവ് പരീക്ഷകളില്‍ ഓരോ തെറ്റായ ഉത്തരത്തിനും 1/4 നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകും.

എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1: sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഘട്ടം 2: ഹോംപേജില്‍, മുകളില്‍ വലതുവശത്തുള്ള ‘careers’ ഇമേജില്‍ ക്ലിക്ക് ചെയ്യുക

ഘട്ടം 3: നിങ്ങളെ ഒരു പുതിയ പേജിലേക്കു റീ ഡയറക്ട് ചെയ്യും

ഘട്ടം 4: ‘important notice’ കീഴിലുള്ള ‘recruitment of clerk..’ എന്ന സ്‌ക്രോളിങ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ജോലിയില്‍ ക്ലിക്ക് ചെയ്യുക, ഉപവിഭാഗത്തിലെ ‘apply online’ ക്ലിക്ക് ചെയ്യുക

ഘട്ടം 6: ‘new registration’ ക്ലിക്ക് ചെയ്യുക

ഘട്ടം 7: ഫോം പൂരിപ്പിക്കുക, രജിസ്റ്റര്‍ ചെയ്യുക

ഘട്ടം 8: രജിസ്‌ട്രേഷന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

ഘട്ടം 9: ഫോം പൂരിപ്പിക്കുക, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക

ഘട്ടം 10: പണമടയ്ക്കുക

ശമ്പളം

മുംബൈ പോലുള്ള മെട്രോയില്‍ ക്ലറിക്കല്‍ കേഡര്‍ ജീവനക്കാരന്റെ ആകെ ആരംഭ വേതനം പ്രതിമാസം 25,000 രൂപയായിരിക്കും. ഡിഎ, നിലവിലെ നിരക്കിലുള്ള മറ്റ് അലവന്‍സുകള്‍, പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ബിരുദ ജൂനിയര്‍ അസോസിയേറ്റുകള്‍ക്കുള്ള രണ്ട് അധിക ഇന്‍ക്രിമെന്റുകള്‍ എന്നിവയുള്‍പ്പെടെയാണിത്.

അപേക്ഷക ജനുവരി 26-നുള്ളില്‍ sbi.co.in/ careers എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Sbi clerk recruitment 2020 vacancies for 7870 posts check eligibility age limit

Next Story
കേരള സർവകലാശാലയിൽ ഒഴിവ്kerala university, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com