/indian-express-malayalam/media/media_files/uploads/2020/01/cbse-exam-amp.jpg)
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
കോവിഡ് കാരണം സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണറുടെ നിർദേശമുണ്ടായിരുന്നു. ഇതേ തുടർന്ന് കാലിക്കറ്റ്, എം.ജി, കണ്ണൂർ, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകൾ തിങ്കളാഴ്ച മുതൽ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കും.
Read More: കോവിഡ് വ്യാപനം: ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു
കോവിഡ് വ്യാപനം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഏപ്രിലില്‍ നടത്താനിരുന്ന ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 27,28,29,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും. പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
സിബിഎസ്ഇ അടുത്ത മാസം നടത്താനിരുന്ന പൊതുപരീക്ഷകളുെ നേരത്തേ മാറ്റിവച്ചിരുന്നു മാറ്റി. മെയ് മാസം നാലാം തിയതി ആരംഭിക്കാനിരുന്ന പൊതു പരീക്ഷകളാണ് മാറ്റിയത്. ഇതിൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.