കോവിഡ് വ്യാപനം: ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു

cbse, jee main, jee main exam date, jee main april exam, jee 2021, jee new date, jee main april exam, nta, jeemain.nta.nic.in,

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഏപ്രിലില്‍ നടത്താനിരുന്ന ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 27,28,29,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും. പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

“കോവിഡ് -19 പാൻഡെമിക്കിന്റെ ഇന്നത്തെ സ്ഥിതിയും മത്സരാർഥികളുടേയും പരീക്ഷാ നടത്തുന്നവരുടേയും സുരക്ഷയും ക്ഷേമവും കണക്കിലെടുക്കുമ്പോൾ ജെഇഇ (മെയിൻ) – 2021 ഏപ്രിൽ സെഷൻ മാറ്റിവയ്ക്കാൻ തീരുമാനിച്ചു.”

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികളും മാതാപിതാക്കളും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചിരിക്കുന്നത്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Jee main april 2021 postponed

Next Story
University Announcements 17 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com