scorecardresearch

Kerala SSLC Revaluation Result 2022: എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ചു; എങ്ങനെ പരിശോധിക്കാം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ വിജയശതമാനം മുൻവർഷത്തേക്കാൾ താണിരുന്നു

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ വിജയശതമാനം മുൻവർഷത്തേക്കാൾ താണിരുന്നു

author-image
Education Desk
New Update
Kerala SSLC Revaluation Result 2022: എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ചു; എങ്ങനെ പരിശോധിക്കാം

Kerala SSLC Revaluation Result: എസ്എസ്എല്‍സി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധനാ ഫലം എന്നിവ പ്രഖ്യാപിച്ചു. പരീക്ഷാഭവന്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. https:// sslcexam. kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാവുന്നതാണ്.

Advertisment

പുനര്‍മൂല്യനിര്‍ണയ ഫലം എങ്ങനെ പരിശോധിക്കാം

  • കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ https:// sslcexam. kerala.gov.in/ പ്രവേശിക്കുക.
  • വെബ്സൈറ്റില്‍ SSLC MARCH 2022 REVAULATION RESULT PUBLISHED എന്നൊരു ഒപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ ആവശ്യമായ വിവരങ്ങള്‍ (റജിസ്റ്റര്‍ നമ്പര്‍, ജന്മദിനം) നല്‍കിയാല്‍ ഫലം ലഭ്യമാകും.
publive-image

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ വിജയശതമാനം മുൻവർഷത്തേക്കാൾ താണിരുന്നു. ഈ വർഷത്തെ വിജയശതമാനം 99.26 ആണ്. പോയ വർഷത്തെ വിജയ ശതമാനം 99.47 ആയിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു അത്. വിജയശതമാനം 99 കടക്കുന്നത് കടക്കുന്നതും ആദ്യമായിരുന്നു.

ഉപരിപഠന യോഗ്യതയ്ക്കുള്ള വിജയശതമാനം നേടിയവർ 4,23,303 ആണ്. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി. കഴിഞ്ഞ വർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 1,21,318 പേർക്കാണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ മൂന്നിരട്ടിയോളം വർധിച്ച വർഷമായിരുന്നു അത്. അതിന്റെയും മുൻവർഷം 41,906 ആയിരുന്നു എ പ്ലസ് നേടിയവരുടെ എണ്ണം.

Advertisment

പുനർമൂല്യനിർണയം, ഫൊട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ നല്‍കാനുള്ള അവസാന ദിവസം ജൂൺ 21 വരെ വൈകീട്ട് 4 മണിവരെയായിരുന്നു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും, ഫൊട്ടോകോപ്പിക്ക് 200 രൂപയും, സ്ക്രൂട്ടിണിക്ക് 50 രൂപയുമായിരുന്നു ഫീസ്.

Also Read: പ്ലസ് വൺ അലോട്ട്മെന്റ് രീതി മാറ്റി സർക്കാർ, സംസ്ഥാന സിലബസിൽ പഠിച്ചവർ പുറന്തള്ളപ്പെടുമോ?

Sslc Exam Kerala Sslc Result

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: