scorecardresearch

Kerala Plus Two Result 2022: പ്ലസ് ടു പരിക്ഷാ ഫലം; എവിടെ എങ്ങനെ അറിയാം

Kerala Plus Two Result 2022: കേരളത്തിന് അകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടന്നത്

Kerala Plus Two Result 2022: കേരളത്തിന് അകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടന്നത്

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Plus One exam,Kerala high court, Higher Secondary exams, VHSE, Exams, Plus One, Timetable, Plus One Exam, Plus One Exam Timetable, Plus One Timetable, VHSE Timetable, പ്ലസ് വൺ പരീക്ഷ, പ്ലസ് വൺ ടൈംടേബിൾ, വിഎച്ച്എസ്ഇ ടൈംടേബിൾ, malayalam news, kerala News, ie malayalam, indian express malayalam

DHSE Kerala Plus Two Result 2022: തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വച്ചായിരിക്കും ഫലപ്രഖ്യാപനം.

Advertisment

ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫലം പ്രഖ്യാപനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.

  • www.results.kerala.gov.in
  • www.examresults.kerala.gov.in
  • www.dhsekerala.gov.in
  • www.keralaresults.nic.in
  • www.prd.kerala.gov.in
  • www.results.kite.kerala.gov.in

ഇതു കൂടാതെ സഫലം 2022 (SAPHALAM 2022) മൊബൈൽ ആപ്പിലൂടെയും ഐഎക്സാംസ് (iExaMS) - കേരള ആപ്പിലൂടെയും കൂടാതെ പിആർഡി ലൈവിലൂടെയും പ്ലസ് ടു പരീക്ഷ ഫലം അറിയാം.

Advertisment

മാർച്ച് 30 നാണ് പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,61,091 പേർ റഗുലറായും 15,324 പേർ പ്രൈവറ്റായും 44,890 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്.

2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. കേരളത്തിന് അകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു. വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 29,711 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 18,166 ആൺകുട്ടികളും 11,545 പെൺകുട്ടികളുമാണ് വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതിയത്. 389 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

Also Read: പ്ലസ് വൺ പ്രവേശനം: കൂടുതൽ സീറ്റുകൾ അനുവദിക്കും, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Dhse Dhse Results Kerala Plus Two Results Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: