scorecardresearch

CUSAT CAT 2019 Results: ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അമീര്‍ അഹമ്മദ് ഇംതിയാസിന്

CUSAT CAT 2019 Result: പട്ടിക ജാതി വിഭാഗത്തില്‍ വിഷ്ണു വി ശശീന്ദ്രനും നന്ദു ബിയും ഒന്നാം റാങ്ക് നേടി.

CUSAT CAT 2019 Result: പട്ടിക ജാതി വിഭാഗത്തില്‍ വിഷ്ണു വി ശശീന്ദ്രനും നന്ദു ബിയും ഒന്നാം റാങ്ക് നേടി.

author-image
Education Desk
New Update
cusat, കുസാറ്റ്, Cochin University of Science and Technology, കൊച്ചി സർവകലാശാല, ie malayalam, ഐഇ മലയാളം

CUSAT CAT 2019 Result: കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് വേണ്ടിയുള്ള 2019 ലെ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ (CAT) യുടെ ഫലം പ്രഖ്യാപിച്ചു. കുസാറ്റിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്.സി, ബി.ടെക്(ലാറ്ററല്‍ എന്‍ട്രി), എം.എ, എം.എസ്.സി, ബി. വോക്, എം. വോക് പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.

Advertisment

Also Read:CBSE Board 12th Result 2019: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

ബി.ടെക് പ്രവേശന പരീക്ഷയില്‍ പൊതു വിഭാഗത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അമീര്‍ അഹമ്മദ് ഇംതിയാസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കിളിമാനൂര്‍ സുഫാനാ മന്‍സിലില്‍ അനീസ് ഇംതിയാസിന്റെയും സുമി ഇംതിയാസിന്റെയും മകനാണ് അമീര്‍ അഹമ്മദ്. കോഴിക്കോട് കോടഞ്ചേരി സ്വദേശി സാം മാത്യു ബെറ്റ്‌സന്‍ രണ്ടാം റാങ്ക് നേടി. കോടഞ്ചേരി കപ്യാരുമലയില്‍ ബെറ്റ്‌സന്‍ മത്തായിയുടെയും റീജ വര്‍ഗീസിന്റെയും മകനാണ്. കോഴിക്കോട് മലാപ്പറമ്പ് ശ്രീകൃഷ്ണയില്‍ സി സന്തോഷിന്റയും കെ വി സബിതയുടെയും മകന്‍ ഗൗതം എസ് മൂന്നാം റാങ്ക് സ്വന്തമാക്കി.

publive-image

തിരുവനന്തപുരം ശ്രീകണേ്ഠശ്വരം വെസ്റ്റില്‍ ശിവനഗര്‍ സായ്‌റാമില്‍ എസ് ശങ്കറിന്റെയും രാധികയുടെയും മകന്‍ സായ് എസ് കല്യാ നാലാം റാങ്കും നേടി. പട്ടിക ജാതി വിഭാഗത്തില്‍ തൃശ്ശൂര്‍ കോട്ടേപ്പാടം വലിയേടത്തുകാരന്‍ ദേവികൃപയില്‍ വി വി ശശീന്ദ്രന്റെയും എന്‍ ടി ശോഭയുടെയും മകന്‍ വിഷ്ണു വി ശശീന്ദ്രനും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ എറണാകുളം കാക്കനാട് അത്താണി നന്ദനത്തില്‍ സി പി ബിജുമോന്റെയും പി കെ നിര്‍മലയുടെയും മകന്‍ നന്ദു ബിയും ഒന്നാം റാങ്ക് നേടി.

Advertisment

കുസാറ്റ് മെയിന്‍ കാമ്പസില്‍ ബി.ടെക് 11 ബ്രാഞ്ചുകള്‍ക്കുമായി 726 സീറ്റും കുട്ടനാട് കാമ്പസില്‍ 5 ബ്രാഞ്ചുകള്‍ക്കായി 270 സീറ്റുമാണുള്ളത്. പിജി ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 10 നും ബി.ടെക്കിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 15 നും ആരംഭിക്കും. ജൂലൈ ഒന്നോടു കൂടി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് ക്ലാസുകള്‍ തുടങ്ങും.

Also Read:Kerala Plus 2 Result 2019 Highlights: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, www.keralaresults.nic.in വഴി ഫലം അറിയാം

പരീക്ഷാ ഫലവും പ്രവേശന നടപടികളുടെ സമയക്രമപ്പട്ടികയും admissions.cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കുസാറ്റ് പ്രവേശന പരീക്ഷയുടെ ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം നടന്നത് സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തത നേടിക്കൊണ്ട്. പൂര്‍ണമായും സര്‍വകലാശാല വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകളുടെ സഹായത്തോയാണ് പരീക്ഷ നടത്തിയത്. രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള പ്രക്രിയ ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടൊണ് സാധ്യമാക്കിയത്. ഇതു വഴി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നേടിയത് 12 ലക്ഷത്തിന്റെ ലാഭവും. ഐ ആര്‍ ആര്‍ എ ഡയറക്ടര്‍ ഡോ. പി പി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സെല്ലാണ് സോഫ്റ്റ് വെയര്‍ വികസിച്ചത്.

Cusat Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: