Latest News

CBSE Board 12th Result 2019: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

CBSE Board 12th Result 2019: ആകെ വിജയിച്ചതത് 83.4 ശതമാനം വിദ്യാര്‍ത്ഥികളാണ്. ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കുന്നത് ഗാസിയാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ്

CBSE Results 2019, സിബിഎസ്ഇ പരീക്ഷഫലം, cbse plus two, cbse, cbse board result, www.cbse.nic.in, cbse 12th result 2019, cbse 12th result 2019, cbse.nic.in, cbseresults.nic.in, cbse board 12th result 2019, cbse class 12 result 2019, cbse class 12 result 2019, cbse 12th result 2019 date, cbse 12th result 2019 date, cbse board class 12 result 2019 date, cbse board class 12 result 2019 date, cbse exam, cbse exam result 2019 പ്ലസ് ടൂ, പത്താം ക്ലാസ്, cbse results, cbse, board exam results, IE Malayalam, ഐഇ മലയാളം
Jubilant students after the Class 12 cbse results in Ludhiana. Express photo by Gurmeet singh

CBSE Result 2019: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരിൽ 83.4 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. ഏറ്റവും ഉയർന്ന വിജയ ശതമാനം തിരുവനന്തപുരം സോണിലാണ്. 98.2 ആണ് തിരുവനന്തപുരത്തെ വിജയ ശതമാനം സിബിഎസ്ഇയുടെ പരീക്ഷഫലം സൈറ്റായ http://www.cbseresults.nic.in എന്ന സൈറ്റിന് പുറമെ സിബിഎസ്ഇയുടെ തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.cbse.nic.in എന്ന സൈറ്റിലും പരീക്ഷാ ഫലം അറിയാവുന്നതാണ്.

CBSE Results 2019, സിബിഎസ്ഇ പരീക്ഷഫലം, cbse plus two, cbse, cbse board result, www.cbse.nic.in, cbse 12th result 2019, cbse 12th result 2019, cbse.nic.in, cbseresults.nic.in, cbse board 12th result 2019, cbse class 12 result 2019, cbse class 12 result 2019, cbse 12th result 2019 date, cbse 12th result 2019 date, cbse board class 12 result 2019 date, cbse board class 12 result 2019 date, cbse exam, cbse exam result 2019 പ്ലസ് ടൂ, പത്താം ക്ലാസ്, cbse results, cbse, board exam results, IE Malayalam, ഐഇ മലയാളം
Jubilant students after the CBSE Class 12 results in Ludhiana. Express Photo by Gurmeet Singh

ഉന്നത വിജയം കരസ്ഥമാക്കിയ പെണ്‍കുട്ടികള്‍

CBSE Board 12th Result 2019: ആകെ വിജയിച്ചതത് 83.4 ശതമാനം വിദ്യാര്‍ത്ഥികളാണ്. ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കുന്നത് ഗാസിയാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളാണ്. ഡിപിഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ല, എസ്ഡി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ കരീഷ്മ അറോറ എന്നിവര്‍ 500ല്‍ 499 മാര്‍ക്ക് നേടിയാണ് ഉന്നത വിജയം കൈവരിച്ചിരിക്കുന്നത്.

പരീക്ഷ എഴുതിയവരിൽ 94,299 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ ഉയർന്ന മാർക്കോടെ വിജയിച്ചത് ലാവണ്യ ബാലകൃഷ്ണൻ എന്ന വിദ്യാർത്ഥിയാണ്. ഗുരുഗ്രാം ഹെറിറ്റേജ് സ്കൂളിലെ വിദ്യാർത്ഥിയായ ലാവണ്യ 489 മാർക്കാണ് നേടിയത്.

ഈ വര്‍ഷം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ വിജയ ശതമാനം കൂടുതല്‍ പെണ്‍കുട്ടികളിലാണ്. 87.3ശതമാനം പെണ്‍കുട്ടികള്‍ പരീക്ഷ ജയിച്ചപ്പോള്‍ 79.4 ശതമാനം ആണ്‍കുട്ടികളാണ് വിജയിച്ചത്. പരീക്ഷയെഴുതിയ ട്രാന്‍സ് വിദ്യാര്‍ത്ഥികളില്‍ 83.3 ശതമാനവും വിജയം കൈവരിച്ചു.

Read More: CBSE 12th Result 2019: സിബിഎസ്ഇ പ്ലസ് ടു ഫലം; തിരുവനന്തപുരം മുന്നിൽ

കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷ ഫലം മെയ് 26നും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം മെയ് 29നുമാണ് പ്രസിദ്ധീകരിച്ചത്. ഇത്തവണ നേരത്തേയാണ് ഫല പ്രഖ്യാപനം. രണ്ട് ലക്ഷം അധ്യാപകർ ചേർന്നാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തിയത്.

CBSE Board 12th Result 2019: How to check

ഫലം എങ്ങനെ അറിയാം

  • ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in, cbseresults.nic.in എന്നിവ സന്ദര്‍ശിക്കുക
  • ഡൗണ്‍ലോഡ് റിസല്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • രജിസ്‌ട്രേഷന്‍ നമ്പറും റോള്‍ നമ്പറും എന്റര്‍ ചെയ്യുക.
  • സ്‌ക്രീനില്‍ റിസല്‍ട്ട് പ്രത്യക്ഷപ്പെടും.
  • ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്‌

സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷകൾ ഇത്തവണ മാർച്ച് 29നും പ്ലസ് ടൂ പരീക്ഷകൾ ഏപ്രിൽ നാലിനുമാണ് അവസാനിച്ചത്.

കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകൾ അവസാനിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചകളും വിവാദങ്ങളും ഒഴിഞ്ഞു നിന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് കണക്ക് ചോദ്യപേപ്പറും പ്ലസ് ടൂ ക്ലാസിന്റെ ഇക്കണോമിക്സ് ചോദ്യപേപ്പറും ചോർന്നിരുന്നു. പിന്നീട് വീണ്ടും പരീക്ഷ നടത്തിയാണ് ബോർഡ് വിവാദങ്ങൾ അവസാനിപ്പിച്ചത്.

കുട്ടികളുടെ ഉപരിപഠനം കൂടി കണക്കിലെടുത്ത് ഇത്തവണ ഫലം നേരത്തേ പ്രസിദ്ധീകരിക്കണം എന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫലം പ്രസിദ്ധീകരിക്കാനായിരുന്നു സിബിഎസ്ഇയ്ക്ക് നിർദേശം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Cbse board 12th result 2019

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express