/indian-express-malayalam/media/media_files/uploads/2019/07/kerala-university.jpg)
തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാലയില്‍ സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പാളയത്തുളള സര്‍വകലാശാല ഓഫീസിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്താവൂയെന്നും ഫീസടയ്ക്കുന്നതിനും മറ്റും ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സര്‍വകലാശാല അറിയിച്ചു.
അന്വേഷണ വിഭാഗം, ക്യാഷ് കൗണ്ടര്‍ എന്നിവയിലേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍വകലാശാലയുടെ മറ്റ് വിഭാഗങ്ങളിലേക്ക് സന്ദര്‍ശന പാസുകളുടെ എണ്ണം കുറച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും സര്‍വകലാശാല തീരുമാനിച്ചു. പരീക്ഷാഫീസ് അടയ്ക്കുന്നതിന് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ https://pay.keralauniversity.ac.in/kupay/home ഉപയോഗപ്പെടുത്തേണ്ടതാണ്.
University Announcements 18 March 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ
ഫീസടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട് ഫോണ്‍ വഴി ഇടപാട് നടത്തരുതെന്നും സര്‍വകലാശാല അറിയിച്ചു. സര്‍വകലാശാലയുടെ കാര്യവട്ടത്തുളള ക്യാഷ് കൗണ്ടറിലും പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്. മേയ് 2 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ്/കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ/ബിഎസ്‌സി/ബികോം പരീക്ഷാ ഫീസടയ്ക്കുന്നതിനുളള അവസാന തീയതി മാർച്ച് 30 വരെ നീട്ടി.
കൊറോണ പ്രതിരോധം; എംജിയിൽ സന്ദർശക നിയന്ത്രണം
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നിവരെ സന്ദർശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇ-മെയിൽ മുഖേന സമീപിക്കാം. സർവകലാശാലയിലേക്ക് നേരിട്ട് വരുന്നത് ഒഴിവാക്കി ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അത്യാവശ്യ കാര്യങ്ങൾക്ക് സർവകലാശാലയിലെത്തുന്നവർ എൻക്വയറി, പരീക്ഷ ഭവൻ, ഭരണവിഭാഗം ചത്വരം എന്നിവിടങ്ങളിലെ പ്രത്യേക കിയോസ്‌കുകളിലെ സാനിറ്റൈസർ, ഹാന്റ് വാഷ് എന്നിവ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷമേ ഓഫീസിൽ കയറാവൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.