കേരള സർവകലാശാല

പരീക്ഷാഫീസ് – തീയതി നീട്ടി

2020 മേയ് 2 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്/കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ, ബിഎസ്‌സി, ബികോം ഡിഗ്രി (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, 2014, 2015, 2016 ആൻഡ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ 2020 മാര്‍ച്ച് 30 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 2 വരെയും 400 രൂപ പിഴയോടെ ഏപ്രില്‍ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

2019 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബിഎഎസ്എല്‍പി (ഓള്‍ഡ് സ്‌കീം) മേഴ്‌സിചാന്‍സ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.

2019 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎഎസ്എല്‍പി (സിബിസിഎസ്എസ് സ്ട്രീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 28 വരെ അപേക്ഷിക്കാം.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

സര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് (സിബിസിഎസ്എസ്) 2020 – 21 അദ്ധ്യയന വര്‍ഷത്തില്‍ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയോടെ 1050/- രൂപ ഫീസടച്ച് ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജില്‍ 2020 ഏപ്രില്‍ 25 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടയ്‌ക്കേണ്ടതാണ്. അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി 2020 ഏപ്രില്‍ 30. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

എംജി സർവകലാശാല

പരീക്ഷ മാറ്റി

മാർച്ച് 20ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ ഐഎംസിഎ (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി), ഡിഡിഎംസിഎ (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ ഏഴുമുതൽ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ഐഎംസിഎ (2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ സപ്ലിമെന്ററി)/ ഒന്നാം സെമസ്റ്റർ ഡിഡിഎംസിഎ (2014 – 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ എട്ടുമുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി (2015 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2016, 2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2016, 2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 21 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (4 പി.എം.-9 പി.എം. – റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 27 മുതൽ നടക്കും. പിഴയില്ലാതെ മാർച്ച് 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2020 ഫെബ്രുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎ ആനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, വിഷ്വൽ ആർട്‌സ്, ആനിമേഷൻ ആന്റ് വിഷ്വൽ ഇഫക്ട്‌സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഓഡിയോഗ്രഫി ആന്റ് ഡിജിറ്റൽ എഡിറ്റിംഗ് (സിബിസിഎസ്, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷകളുടെ പ്രാക്ടിക്കൽ മാർച്ച് 26 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

2020 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബിഎ മ്യൂസിക് വീണ, വയലിൻ (സിബിസിഎസ് – 2017 അഡ്മിഷൻ റഗുലർ/സിബിസിഎസ്എസ് – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ മാർച്ച് 23 മുതൽ 26 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷഫലം

2019 ജൂലൈയിൽ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടന്ന രണ്ടാം സെമസ്റ്റർ എംടിടിഎം (സിഎസ്എസ്, റഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

രണ്ടാം സെമസ്റ്റര്‍ യു.ജി റഗുലര്‍ പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2019 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എ മള്‍ട്ടിമീഡിയ/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 31 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ രണ്ട് വരെയും ഫീസടച്ച് ഏപ്രില്‍ നാല് വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, എക്‌സാമിനേഷന്‍-ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തില്‍ ഏപ്രില്‍ ഏഴിനകം ലഭിക്കണം.

രണ്ടാം സെമസ്റ്റര്‍ യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് 31 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ രണ്ട് വരെയും ഫീസടച്ച് ഏപ്രില്‍ നാല് വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്-8, എക്‌സാമിനേഷന്‍-ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തില്‍ ഏപ്രില്‍ ഏഴിനകം ലഭിക്കണം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി (യൂണിറ്ററി), ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്‌സ്) സേ (ഡിസംബര്‍ 2019) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാല 2019 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.സി.ജെ, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 26 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

അഭിമുഖങ്ങൾ മാറ്റിവച്ചു

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ അധ്യാപക തസ്തികകളിലേക്ക് മാർച്ച് 20 മുതൽ നടത്താനിരുന്ന അഭിമുഖങ്ങൾ കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി മാറ്റിവെച്ചു. ഉദ്യോഗാർത്ഥികളെയും തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രായോഗിക/വാചാ പരീക്ഷകളും പ്രൊജക്റ്റ് മൂല്യനിർണ്ണയവും

ആറാം സെമസ്റ്റർ ബിബിഎ/ ബിബിഎ – ആർടിഎം ഡിഗ്രി (സിബിസിഎസ്എസ് -റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2020 പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷകളും മാർച്ച് 20, 21, 23 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

നാലാം സെമസ്റ്റർ എംഎ ഹിന്ദി ഡിഗ്രി (സിബിഎസ്എസ് – റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2020 ഡെസ്സേർറ്റേഷൻ/ വാചാപരീക്ഷ മാർച്ച് 26 മുതൽ തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജിൽ വച്ച് നടക്കും.

നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി ഡിഗ്രി (സിബിഎസ്എസ്- റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2020 പ്രൊജക്ട് മൂല്യ നിർണയവും പ്രൊജക്ട്/ പൊതു വാചാ പരീക്ഷകളും മാർച്ച് 21 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

ടൈംടേബിൾ

രണ്ടാം സെമസ്റ്റർ പിജി ഡിഎൽഡി (നവംബർ 2019), ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രലിമിനറി (ഏപ്രിൽ 2020) പരീക്ഷകളുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു. ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും മാർച്ച് 28 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റർ ബിടെക് സെഷണൽ അസസ്മെന്റ് ഇംപ്രൂവ്മെന്റ് (നവംബർ 2019) പരിക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook