scorecardresearch

നീറ്റ് യോഗ്യത നേടിയവർ വർധിച്ചു പക്ഷേ, സീറ്റിൽ മാറ്റമില്ല, കടുത്ത മത്സരത്തിന് സാധ്യത

നീറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഈ വർഷം ഗണ്യമായി ഉയർന്നതിനാൽ മെഡിക്കൽ സീറ്റുകൾ നേടുന്നതിന് കടുത്ത മത്സരമുണ്ടാകും

നീറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഈ വർഷം ഗണ്യമായി ഉയർന്നതിനാൽ മെഡിക്കൽ സീറ്റുകൾ നേടുന്നതിന് കടുത്ത മത്സരമുണ്ടാകും

author-image
WebDesk
New Update
NEET | NEET PG | Students

Representative Image

മഹാരാഷ്ട്ര: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്)
ഫലങ്ങൾ ചൊവ്വാഴ്ച രാത്രി വൈകി പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിദ്യാർത്ഥികൾ യോഗ്യത നേടിയതിനാൽ ഈ വർഷം മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള മത്സരം കഠിനമാകാനാണ് സാധ്യത. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം വർധിച്ചെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ലഭ്യമായ മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല.

Advertisment

മഹാരാഷ്ട്രയിൽ, മൊത്തം 131,008 വിദ്യാർത്ഥികൾ ദേശീയ പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടി. കഴിഞ്ഞ വർഷം യോഗ്യത നേടിയത് 79,974 വിദ്യാർത്ഥികളാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ നീറ്റ് യോഗ്യത നേടിയ ഉത്തർപ്രദേശിന് ശേഷം 139,961, ഏറ്റവും കൂടുതൽ യോഗ്യത നേടിയ വിദ്യാർത്ഥികളുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര.

“നീറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം ഈ വർഷം ഗണ്യമായി ഉയർന്നതിനാൽ മെഡിക്കൽ സീറ്റുകൾ നേടുന്നതിന് കടുത്ത മത്സരമുണ്ടാകും,”രക്ഷിതാവായ ബ്രിജേഷ് സുതാരിയ പറഞ്ഞു.

“ഈ വർഷം, റാങ്കുകളുടെ സ്കോറുകളിൽ വലിയ അന്തരമില്ല. ഉദാഹരണത്തിന്, മഹാരാഷ്ട്രയ്ക്ക് അഖിലേന്ത്യാ റാങ്കുകൾ എഴും 27 ഉം ആണെങ്കിലും അവരുടെ പെർസെൻറ്റൈൽ സ്കോറിൽ ചെറിയ വ്യത്യാസമുണ്ട്. ഇത് മിക്കവാറും എല്ലാ റാങ്കുകളിലും കാണപ്പെടുന്നു. ഇക്കാരണത്താൽ, നിരവധി വിദ്യാർത്ഥികളുടെ റാങ്കുകൾ താഴ്ന്നു. കാരണം അവരുടെ സ്കോറുകൾ മികച്ചതാണെങ്കിലും, നിരവധി വിദ്യാർത്ഥികൾ മികച്ച സ്കോർ ചെയ്യുന്നവരുടെ വിഭാഗത്തിൽ തന്നെ എത്തുന്നു. ഉദാഹരണത്തിന്, ഒരു ഉദ്യോഗാർത്ഥി കഴിഞ്ഞ വർഷം X സ്‌കോറോടെ 1000-ാം റാങ്ക് നേടിയെങ്കിൽ, അതേ സ്‌കോറിൽ ഈ വർഷം അവരുടെ റാങ്ക് 1,200 ആയേക്കാം. ഇത് തീർച്ചയായും കോളേജുകളിൽ ഉയർന്ന കട്ട് ഓഫുകളിലേക്ക് നയിക്കും," മറ്റൊരു രക്ഷിതാവായ സുധ ഷേണായി പറഞ്ഞു.

Advertisment

എന്നിരുന്നാലും, ഉയർന്ന നീറ്റ് യോഗ്യതയുള്ളവരുടെ എണ്ണം ഈ വർഷം ലഭ്യമാകുന്ന മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. കഴിഞ്ഞ വർഷം, സർക്കാർ, സ്വകാര്യ കോളേജുകൾ ഉൾപ്പെടെ എംബിബിഎസിനും ബിഡിഎസിനും കൂടി മഹാരാഷ്ട്രയിൽ ആകെ 10,345 സീറ്റുകളാണുണ്ടായിരുന്നത്.

14 സ്ഥലങ്ങളിൽ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) രത്‌നഗിരിയിലെയും പർഭാനിയിലെയും കോളേജുകൾക്കായി ഇതിനകം പരിശോധന നടത്തിയിട്ടുണ്ട്, അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയാണ്,” ബ്രിജേഷ് പറഞ്ഞു.

അതിനിടെ, കുറഞ്ഞ പ്രായപരിധിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് എൻഎംസി പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ പ്രഖ്യാപിച്ച ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 ഗസറ്റിൽ, അപേക്ഷകർ നീറ്റ്-യുജി പരീക്ഷ എഴുതുന്ന വർഷം ജനുവരി 31-നോ അതിനുമുമ്പോ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം എന്നതായിരുന്നു കുറഞ്ഞ പ്രായ മാനദണ്ഡം.

എന്നിരുന്നാലും, നിരവധി ഉദ്യോഗാർത്ഥികൾക്ക് തീയതിയിൽ പിശക് വന്നതിനെതുടർന്ന്, കുറഞ്ഞ പ്രായപരിധിയ്ക്കായി പരിഗണിക്കേണ്ട തീയതി ഭേദഗതിയോടെ ഡിസംബർ 31-ലേക്ക് മാറ്റി.

Neet Exam Medical Entrance Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: