scorecardresearch

COMEDK 2020, How To Apply: കോംഡെക് പരീക്ഷയ്‌ക്കുള്ള രജിസ്ട്രേഷൻ തുടങ്ങി; എങ്ങനെ അപേക്ഷിക്കണം?

COMEDK 2020, How To Apply : കോംഡെക് യുജിഇറ്റിയുടെ പരീക്ഷാ ഫീസ് 1600 രൂപയും കോംഡെക് യുനി-ഗേജ് പരീക്ഷാ ഫീസ് 2600 രൂപയുമാണ്

COMEDK 2020, How To Apply : കോംഡെക് യുജിഇറ്റിയുടെ പരീക്ഷാ ഫീസ് 1600 രൂപയും കോംഡെക് യുനി-ഗേജ് പരീക്ഷാ ഫീസ് 2600 രൂപയുമാണ്

author-image
Info Desk
New Update
മെഡിക്കൽ പ്രവേശന പരീക്ഷ വിദേശത്തു നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി

COMEDK 2020, How To Apply: 2020 ലെ എന്‍ജീയറിങ് പ്രവേശനത്തിനുള്ള വിവിധ പരീക്ഷകള്‍ക്കായി രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചിരിക്കുകയാണ്. എന്‍ടിഎ നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (മെയിന്‍) ഉള്‍പ്പെടെ നിരവധി ഓപ്ഷനുകളാണു വിദ്യാര്‍ഥികളുടെ മുന്‍പിലുള്ളത്. ഇതിലൊന്നായ കോംഡെക്കിനുള്ള രജിസ്‌ട്രേഷന്‍ ഈ ആഴ്ച ആരംഭിച്ചു.

Advertisment

കര്‍ണാടകയിലെ 190 എന്‍ജിനീയറിങ് കോളേജുകളിലെ 20000 സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള കവാടമായി പ്രവര്‍ത്തിക്കുന്ന പരീക്ഷയാണു കോംഡെക്. 2020 മേയ് 10 നാണു പരീക്ഷ.

എന്താണ് കോംഡെക്?

എൻജിനീയറിങ് എൻട്രൻസ് പരീക്ഷയാണിത്. കൺസോർഷ്യം ഓഫ് മെഡിക്കൽ, എൻജിനീയറിങ് ആൻഡ് ഡെന്റൽ കോളേജസ് ഓഫ് കർണാടക (COMEDK) എന്ന ഓർഗനൈസിങ് ബോഡിയിൽനിന്നാണ് ഈ പേര് ലഭിച്ചത്. ഈ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും എൻജിനീയറിങ് കോളേജുകളിൽ പ്രവേശനം ലഭിക്കുക. 2020-21 സെഷൻസിലേക്കുളള അഡ്മിഷന് മാത്രമായിരിക്കും കോംഡെക് 2020 പരീക്ഷയിലെ സ്കോർ കണക്കാക്കുക.

കോംഡെക് 2020 പ്രധാന തീയതികൾ

comedk.org വെബസൈറ്റ് വഴി വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 16 നാണ് രജിസ്ട്രേഷൻ തുടങ്ങിയത്. ഏപ്രിൽ 17 നാണ് അപേക്ഷിക്കുന്നതിനുളള അവസാന തീയതി. മേയ് ഒന്നിന് കോംഡെക് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കും.

Advertisment

മേയ് 10 നാണ് പരീക്ഷ. അതേ ദിവസം തന്നെ കോംഡെക് യുജിഇറ്റി, യുനി-ഗേജ് ഇ പരീക്ഷകൾ നടക്കും. ആപ്ലിക്കേഷൻ സമർപ്പിക്കുന്ന സമയത്ത് അപേക്ഷകർക്ക് ഇതിലേതെങ്കിലും തിരഞ്ഞെടുക്കാം. മേയ് 26 നാണ് കോംഡെക് പരീക്ഷാഫലം പ്രസിദ്ധീകരിക്കുക.

Read Also: ശബരിമല യുവതീ പ്രവേശനം: വിശാല ബഞ്ച് 22 ദിവസം വാദം കേള്‍ക്കും

എങ്ങനെ അപേക്ഷിക്കാം

കോംഡെകിന് അപേക്ഷിക്കാനായി ആദ്യം comedk.org എന്ന സൈറ്റ് സന്ദര്‍ശിക്കുക. അതിൽ ‘engineering application click here’ എന്നു കാണാം. അതിൽ പ്രവേശിച്ചാൽ ലോഗിൻ ചെയ്യാനുള്ള ഓപ്‌ഷൻ കാണും. പിന്നീട് വ്യക്തിഗത വിവരങ്ങളെല്ലാം ചേർക്കണം.

അപ്ലെെ ചെയ്യുന്നതിനിടെ ഒടിപി വേരിഫിക്കേഷൻ ഉണ്ടാകും. അപേക്ഷ പൂരിപ്പിച്ചതിനു ശേഷം ഫൊട്ടോ സ്‌കാൻ ചെയ്‌ത് സബ്‌മിറ്റ് ചെയ്യണം. അതോടൊപ്പം ഫീസും അടയ്‌ക്കണം. കോംഡെക് യുജിഇറ്റിയുടെ പരീക്ഷാ ഫീസ് 1600 രൂപയും കോംഡെക് യുനി-ഗേജ് പരീക്ഷാ ഫീസ് 2600 രൂപയുമാണ്.

Exam Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: