ന്യൂഡല്‍ഹി: ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ വിശാല ബഞ്ച് 22 ദിവസം വാദം കേള്‍ക്കാന്‍ സാധ്യത. എല്ലാ കക്ഷികള്‍ക്കും വാദിക്കാനായി 22 ദിവസം ആവശ്യപ്പെടാന്‍ തീരുമാനിച്ചു. സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത അഭിഭാഷകരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ഇന്ന് ചേര്‍ന്ന യോഗത്തിന്റെ ശുപാര്‍ശകള്‍ ഫെബ്രുവരി മൂന്നിന് വിശാല ബഞ്ച് പരിഗണിക്കും. ശുപാര്‍ശകള്‍ അംഗീകരിക്കുകയാണെങ്കില്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍ കേസില്‍ അന്തിമവാദം കേട്ടുതുടങ്ങും. കേസിലെ രണ്ട് വിഭാഗങ്ങള്‍ക്ക് പത്ത് ദിവസം വീതവും ഓരോ ദിവസം മറുപടി വാദത്തിനായി നീക്കിവയ്ക്കും.

Read Also: സാംപയ്‌ക്ക് കോഹ്‌ലി ‘പ്രേമം’; ഇന്ത്യൻ നായകന് തലവേദന

ശബരിമല യുവതീ പ്രവേശനത്തിൽ വിശാല ബഞ്ചിന് മുൻപാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനുമാണ് സുപ്രീംകോടതി സെക്രട്ടറി ജനറൽ അഭിഭാഷകരുടെ യോഗം ഇന്ന് വിളിച്ചുചേര്‍ത്തത്. ഇതനുസരിച്ച് വിഷയങ്ങൾ ക്രോഡീകരിച്ച് കോടതിക്ക് നൽകാൻ അഭിഭാഷകൻ വി.ഗിരിയെ യോഗം ചുമതലപ്പെടുത്തി.

അതേസമയം, ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒൻപതംഗ ബെഞ്ച് ആവർത്തിച്ചു. മതാചാരവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ മാത്രമേ പരിഗണിക്കൂയെന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.